Monday, March 28, 2011
0 comments



For enlarge image click on the image:

Table Cell
Table Cell Table Cell Table Cell Table Cell
Table Cell Table Cell Table Cell Table Cell
Table Cell Table Cell Table Cell Table Cell






Read more »

 മരുഭൂമിയില്‍ അടുക്കള തോട്ടമൊരുക്കി അസീസ്

0 comments


മരുഭൂമിയില്‍ അടുക്കള തോട്ടമൊരുക്കി അസീസ്
അബൂദബി: പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും പച്ചക്കറി നട്ടുവളര്‍ത്തി ശ്രദ്ധേയനാവുകയാണ് ഈ മലയാളി യുവാവ്.
മലപ്പുറം വേങ്ങര സ്വദേശി കിളിനക്കോട് സ്വദേശി ഒ.പി. അബ്ദുല്‍ അസീസാണ് അബൂദബിയില്‍ പച്ചക്കറി കൃഷി നടത്തുന്നത്.
'അഡ്മ'യില്‍ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുല്‍ അസീസ് ജോലിക്ക് ശേഷം ലഭ്യമാകുന്ന ഒഴിവുവേളകളിലാണ് കൃഷിയിടം പരിപാലിക്കാന്‍ സമയം കണ്ടെത്തുന്നത്. താമസസ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്താണ് അസീസിന്റെ അടുക്കള തോട്ടം. കപ്പ, ചെരങ്ങ, മത്തങ്ങ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ഒരു ചെടിയില്‍നിന്ന് അഞ്ചുകിലോ വരെ തൂക്കമുള്ള കപ്പ ലഭിക്കുന്നുണ്ട്. ഇവിടെയുണ്ടായ 15 കിലോ തൂക്കമുള്ള മത്തങ്ങ കൗതുക കാഴ്ചയാകുന്നു. കപ്പ, വാഴ, നെല്ല് എന്നിവ സുലഭമായി കൃഷി ചെയ്തിരുന്ന തന്റെ പിതാവ് പരേതനായ ഒ.പി. ഉമ്മര്‍ ഹാജിയില്‍ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് അബ്ദുല്‍ അസീസ് പറയുന്നു.
Read more »

റാസല്‍ഖൈമയില്‍ യൂത്ത് ഇന്ത്യ കായിക മല്‍സരം

0 comments
റാസല്‍ഖൈമ: ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി എമിറേറ്റില്‍ യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 ഏപ്രില്‍ ഒന്നിന് സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ ഐ.സി.സി, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഷോട്ട്പുട്ട്, നടത്തം, ഓട്ടം തുടങ്ങി വിവിധയിനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 6.30ന് സ്‌കോളേഴ്‌സ് സ്‌കൂളിലെത്തണമെന്ന് റാക് യൂത്ത് ഇന്ത്യ ട്രാക്്‌ഫോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മൊയ്തീന്‍കുട്ടി അറിയിച്ചു.
യു.എ.ഇ തലത്തില്‍ യൂത്ത് ഇന്ത്യ പ്രഖ്യാപിച്ച ജനസേവന കാമ്പയിന്റെ എമിറേറ്റ് തല ഉദ്ഘാടനവും അന്ന് രാവിലെ 10ന് സ്‌കോളേഴ്‌സ് സ്‌കൂളില്‍ നടക്കുമെന്ന് റാക് യൂത്ത് ഇന്ത്യ പ്രസിഡന്റ് അറഫാത്ത് അറിയിച്ചു. ഐ.സി.സി പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും
Read more »

 ജമാഅത്തിനോടുളള നിലപാടില്‍ മാറ്റമില്ല - മുസ്‌ലീംഗ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്

0 comments

ജമാഅത്തിനോടുളള നിലപാടില്‍ മാറ്റമില്ല
കോഴിക്കോട്: എസ്.ഡി.പി.ഐ, ജമാഅത്തെ ഉസ്‌ലാമി തുടങ്ങിയവരോട് വ്യക്തിപരമായി വോട്ട് ചോദിക്കുമെങ്കിലും അവരെപറ്റിയുളള നിലപാട് പഴയതു തന്നെയാണെന്ന് മുസ്‌ലീംഗ് സ്ഥാനാര്‍ഥി ഡോ. എം.കെ മുനീര്‍. കോഴിക്കോട് പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം പ്രസ്ഥാനങ്ങളുടെ നയങ്ങളെയും അവര്‍ക്ക് നിയമ സാധുത നല്‍കുന്നതിനെയുമാണ് എതിര്‍ത്തത്. വ്യക്തിയോട് വോട്ട് ചോദിക്കുമ്പോള്‍ അയാളുടെ സംഘടന എതെന്ന് ചോദിക്കാന്‍ പറ്റില്ല.
ഐസ്‌ക്രീം കേസില്‍ ജനങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞ് ചര്‍ച്ച ചെയ്ത് ശേഷമാണ് പാര്‍ട്ടി തന്നെ സ്ഥാനാര്‍ഥിയാക്കിയത്. ഇന്ത്യവിഷന്റെ കാര്യത്തില്‍ പെട്ടന്ന് ഒഴിയുന്നതിനുളള സാങ്കേതിക പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read more »

കാമ്പസുകളിലേക്ക് നീളുന്ന ലഹരി സവാരികള്‍

0 comments

കൊച്ചിയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് 'ശരീരവേദന'. 'വേദന' മാറാന്‍ പ്രത്യേക വേദനസംഹാരി വേണം. ഒരു ആംപ്യൂളിന് 300 രൂപ വിലയുള്ളതാണ് ഈ 'സംഹാരി'. വിദഗ്ധ ഡോക്ടര്‍മാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കു മാത്രം നിര്‍ദേശിക്കുന്ന മരുന്നാണിത്. സാധാരണക്കാര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍പോലും മെഡിക്കല്‍ സ്‌റ്റോറുകളില്‍നിന്ന് ഈ മരുന്ന് കിട്ടില്ല. ആശുപത്രികള്‍വഴി രോഗികള്‍ക്ക് നേരിട്ട് മാത്രമാണ് മരുന്ന് ലഭ്യമാവുക. പക്ഷേ, കോളജ് വാതുക്കല്‍ സുലഭമാണ് ഈ മരുന്ന്. ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ തൃക്കാക്കര സ്വദേശി സുധീറാണ് കോളജിന്റെ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നത്.
വന്‍കിട മെഡിക്കല്‍ സ്‌റ്റോറില്‍പോലും സൂക്ഷിക്കാത്തത്ര ശേഖരമാണ് ഇയാള്‍ കരുതിവെച്ചിരുന്നത്. ഒടുവില്‍ പിടിവീണു. രഹസ്യവിവരമനുസരിച്ച് എറണാകുളം ഷാഡോ പൊലീസാണ് ഇയാളെ കുടുക്കിയത്. പിടിയിലാകുമ്പോള്‍ ഇയാളുടെ പക്കലുണ്ടായിരുന്നത് 500 ആംപ്യൂള്‍ മരുന്ന്! ഒന്നരലക്ഷം രൂപ വിലവരും ഇതിന്.
നഗരത്തിലെതന്നെ മറ്റൊരു പ്രമുഖ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ഇഷ്ടമുള്ള പേരാണ് 'സദ്ദാം'. ഇറാഖിലെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനല്ല; തൃക്കാക്കരയിലെ സദ്ദാം. പേരുകേട്ട മയക്കുമരുന്ന് കച്ചവടക്കാരനാണ് ഇയാള്‍. ഇടക്കിടെ പൊലീസിന്റെ പിടിയിലാകും. താമസിയാതെ ജാമ്യത്തിലിറങ്ങി സദ്ദാം വീണ്ടും ഭരണം തുടങ്ങും. ഇയാളുടെ മൊബൈല്‍ നമ്പര്‍ പൊലീസിലെ ചിലരുടെ പക്കലുമുണ്ട്. നഗരത്തിലേക്ക് കഞ്ചാവ് എത്തിയെന്നറിഞ്ഞാല്‍ പൊലീസ് ഇയാളെ വിളിക്കും.
എതിരാളിക്ക് എത്തുന്ന കഞ്ചാവ് ആര്, എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് 'സദ്ദാ'മിന് കൃത്യമായി അറിയാം. വൈകുന്നേരത്തിനകം ആള്‍ പിടിയിലാവും. എതിരാളികളും ഇതേ അടവ് പ്രയോഗിക്കുന്നതോടെ ഇടക്കിടെ സദ്ദാമും പിടിയിലാകും. പുറത്തിറങ്ങിയാല്‍ സദ്ദാം വീണ്ടും പഴയ തൊഴിലിലെത്തും. 'ഏഴാം വയസ്സില്‍ കഞ്ചാവ് വലിച്ചുതുടങ്ങിയ തനിക്ക് ഈ രംഗം വിടാനാകില്ല' എന്നാണ് പൊലീസിന് ഇയാള്‍ നല്‍കുന്ന വിശദീകരണം.
കോളജുകള്‍ മാത്രം കേന്ദ്രീകരിച്ച് 'സര്‍വീസ്' നടത്തുന്ന ചില ഓട്ടോറിക്ഷകളുമുണ്ട് എറണാകുളത്ത്. ലഹരിയുടെ ലോകത്തേക്ക് വഴിയൊരുക്കുകയാണ് ഇവ. കഴിഞ്ഞ മാസങ്ങളില്‍ നഗരത്തില്‍ പിടിയിലായത് ഇത്തരത്തിലുള്ള അഞ്ച് ഓട്ടോറിക്ഷകളാണ്. ഓട്ടോറിക്ഷകളുടെ എന്‍ജിന്‍ ഭാഗങ്ങളില്‍ ചെറിയ പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചില പ്രത്യേക ഓട്ടോറിക്ഷകളില്‍ മാത്രം ചില വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് പൊലീസ് നിരീക്ഷണമേര്‍പ്പെടുത്തിയത്. പുലര്‍ച്ചെ അഞ്ചരക്ക് മാത്രം കഞ്ചാവ് കച്ചവടം നടത്തുന്ന പെട്ടി ഓട്ടോക്കാരനും നഗരത്തിലുണ്ട്.
ഒരു കിലോ കഞ്ചാവ് കൈവശംവെച്ചതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. കുറഞ്ഞ അളവിലാണെങ്കില്‍ ലഘുവായ ശിക്ഷയേ ലഭിക്കൂ. അതിനാല്‍ത്തന്നെ, പയറ്റിത്തെളിഞ്ഞ കഞ്ചാവ് കച്ചവടക്കാരെല്ലാം പരമാവധി നൂറ് ഗ്രാം വരുന്ന നാലോ അഞ്ചോ പൊതി കഞ്ചാവ് മാത്രമാണ് കൈവശംവെക്കുക. സ്വന്തം വീട്ടിലും ഇവര്‍ മയക്കുമരുന്ന് സൂക്ഷിക്കില്ല. വെളിമ്പറമ്പുകളിലെ ചവറുകൂനകളും മറ്റുമാണ് 'ഗോഡൗണ്‍'. നഗരത്തിലെ സെമിത്തേരിക്കുള്ളില്‍ ചെറിയ കുഴി കുഴിച്ച് കഞ്ചാവ് സൂക്ഷിച്ച വിരുതനുമുണ്ട് കൂട്ടത്തില്‍. പിടിവീണാലും കുറഞ്ഞ അളവിലുള്ള കഞ്ചാവ് മാത്രമാകും ഇവരുടെ കൈയിലുണ്ടാവുക. ലഘുവായ ശിക്ഷ ഏറ്റുവാങ്ങി താമസിയാതെ ഇവര്‍ വീണ്ടും രംഗത്തിറങ്ങും. കഞ്ചാവ് കച്ചവടത്തിലെ ലാഭം അറിഞ്ഞവര്‍ ഈ രംഗം വിടാന്‍ മടിക്കുമെന്ന് പൊലീസും പറയുന്നു. ഗുണനിലവാരമനുസരിച്ച് കിലോക്ക് ആറായിരം മുതല്‍ എണ്ണായിരം രൂപവരെ വിലക്കാണ് ഇവര്‍ക്ക് കഞ്ചാവ് ലഭിക്കുക. 50 രൂപ, 100 രൂപ, 200 രൂപ പാക്കറ്റുകളാക്കി വില്‍ക്കുമ്പോള്‍ കിലോക്ക് 20,000 രൂപ വരെ ലഭിക്കും. വിലയുടെ പലമടങ്ങ് ലാഭം. 500 രൂപയുടെ പൊതിയാക്കി സമ്പന്നരായ വിദ്യാര്‍ഥികള്‍ക്കു മാത്രം കച്ചവടം നടത്തുന്ന സ്‌പെഷലിസ്റ്റും നഗരത്തിലെ കച്ചവടക്കാരുടെ കൂട്ടത്തിലുണ്ട്.
ആളൊഴിഞ്ഞ, ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടമാണ് മയക്കുമരുന്ന് സൂക്ഷിക്കാനുള്ള സുരക്ഷിത കേന്ദ്രമെന്ന് കരുതിയാല്‍ തെറ്റി. കഴിഞ്ഞമാസം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മൂന്ന് ചാക്ക് കഞ്ചാവാണ് ഒറ്റദിവസം പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ ദിവസങ്ങളായി കിടന്നിരുന്ന കഞ്ചാവാണ് പിടിയിലായത്. അതും ഗന്ധം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരിലൊരാള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന്. തൊട്ടടുത്ത ദിവസം പ്ലാറ്റ്‌ഫോമില്‍ പരിശോധന നടത്തിയപ്പോഴും കിട്ടി ഒരു ചാക്ക് കഞ്ചാവ്. റെയില്‍വേ പ്ലാറ്റ്‌ഫോം തന്നെ ഗോഡൗണാക്കിയ കഞ്ചാവുകച്ചവടക്കാരുടെ ബുദ്ധിക്കുമുന്നില്‍ പൊലീസുകാര്‍ നമിച്ചുപോയി!

നിയന്ത്രണത്തിന്റെ ഗതി ഇങ്ങനെ
==================================
കൊച്ചി നഗരത്തിലെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ട വിഭാഗമാണ് നാര്‍കോട്ടിക് സെല്‍. ഈ വിഭാഗത്തിലേക്ക് ഒരു വിവരം കൈമാറാന്‍ ഫോണ്‍ നമ്പറും അന്വേഷിച്ച് സിറ്റി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അവിടെനിന്ന് കിട്ടിയ വിവരം ഇങ്ങനെ:
'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഇല്ല; ഓഫിസില്‍ സൂക്ഷിക്കുന്ന ഒരു മൊബൈല്‍ നമ്പറുണ്ട്. അത് തരാം- 9447236175'.
ആ നമ്പറിലേക്ക് നിരന്തരം വിളിച്ചു. 'താങ്കള്‍ വിളിക്കുന്ന നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്' എന്ന കിളിനാദം മാത്രം. സ്വിച്ച് ഓഫ് ചെയ്ത മൊബൈല്‍ ഫോണിലേക്ക് വിളിച്ച് മടുത്തപ്പോള്‍, കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു. 'നാര്‍കോട്ടിക് സെല്ലിന് ലാന്‍ഡ് ലൈന്‍ ഉണ്ടല്ലോ; നമ്പര്‍ തരാം എന്നായിരുന്ന മറുപടി. നമ്പര്‍ തന്നു; 2524440. ഭാഗ്യം, വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ ആരോ ഫോണ്‍ എടുത്തു. ഒറ്റശ്വാസത്തില്‍ വിവരം പറഞ്ഞു. മറുപടിയായിരുന്നു രസകരം 'അയ്യോ അത് ഇവിടെ പറയുന്നത് എന്തിനാ? ഇത് കാര്‍ഷിക വികസന ബാങ്കാണ്'. നാര്‍കോട്ടിക് സെല്ലിന്റെ പേരില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന നമ്പര്‍ കാര്‍ഷിക വികസന ബാങ്കിന്‍േറതാണ്. നാര്‍കോട്ടിക് സെല്ലാണ് എന്ന ധാരണയില്‍ ചിലപ്പോഴൊക്കെ ഇങ്ങനെ ഫോണ്‍ വരാറുണ്ടെന്ന് കാര്‍ഷിക വികസന ബാങ്കുകാര്‍ പറയുന്നു. മയക്കുമരുന്ന് വില്‍പന സംബന്ധിച്ച് രഹസ്യവിവരം കൈമാറാന്‍ വിളിക്കുന്നവര്‍ കുഴഞ്ഞതുതന്നെ. യഥാര്‍ഥ നമ്പര്‍ 0484 2535131.
ഈവര്‍ഷം ഇതുവരെ എറണാകുളം നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളുടെ വിശദാംശങ്ങള്‍.
2010 ജനുവരി: പിടികൂടിയത് ഒന്നേകാല്‍ കിലോ കഞ്ചാവ്; 1744 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്, പിടിയിലായത്- ഒമ്പതുപേര്‍.
2010 ഫെബ്രുവരി: പിടികൂടിയത് 2.14 കിലോ കഞ്ചാവ്; 479 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 മാര്‍ച്ച്: പിടികൂടിയത് 977 ഗ്രാം കഞ്ചാവ്; 107 ആംപ്യൂള്‍ മയക്കുമരുന്ന്.
2010 ഏപ്രില്‍: പിടികൂടിയത് 1.996 കിലോ കഞ്ചാവ്; 245 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- ഒമ്പത്.
2010 മേയ്: പിടികൂടിയത് 6.274 കിലോ കഞ്ചാവ്; 60 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- 16.
2010 ജൂണ്‍: പിടികൂടിയത് 8.745 കിലോ കഞ്ചാവ്. 25 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍- മൂന്ന്.
2010 ജൂലൈ: പിടികൂടിയത് 1.92 കിലോ കഞ്ചാവ്; 280 ആംപ്യൂള്‍ മയക്കുമരുന്ന്. രജിസ്റ്റര്‍ ചെയ്തത്- 23 കേസുകള്‍.
(റെയില്‍വേ പ്ലാറ്റ്‌ഫോമില്‍നിന്ന് റെയില്‍വേ പൊലീസ് പിടികൂടിയ കഞ്ചാവുശേഖരം ഇതിന് പുറമെ)
Read more »

നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യംനിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യം

0 comments




ഇന്ത്യയിലെ പല പ്രധാന സംസ്ഥാനങ്ങളിലെയും നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യമില്ലെന്നും ചിലേടങ്ങളില്‍ നാമമാത്ര പ്രാതിനിധ്യം മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട്, ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിം സംവരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് കഴിഞ്ഞദിവസം ലോക്‌സഭയുടെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട 14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ ഒരേയൊരു മുസ്‌ലിം എം.പിയാണുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിരല്‍ചൂണ്ടിയ അതേ വസ്തുത തന്നെയാണ് മുലായംസിങ്ങിന്റെ പ്രസ്താവനയിലും കാണാനാവുക. ദേശീയ ജീവിതത്തിന്റെ നാനാതുറകളില്‍ അതീവ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശാക്തീകരണവും തദ്വാര വികസനവും ഉറപ്പുവരുത്തണമെങ്കില്‍ നിയമനിര്‍മാണവേദികളില്‍ അവക്ക് അര്‍ഹമായ പങ്ക് ലഭിച്ചേ തീരൂ. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതികമായി അര്‍ഹിക്കുന്നതിന്റെ പകുതി പോലുമില്ല. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളുടെ നിയമസഭകളില്‍ മുസ്‌ലിം പ്രാതിനിധ്യം പേരിനുപോലും ഇല്ല. ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നാമമാത്രമാണ് മുസ്‌ലിം പ്രാതിനിധ്യം. മുസ്‌ലിം ജനസംഖ്യ ഗണ്യമായുള്ള അസം, പശ്ചിമബംഗാള്‍, യു.പി, ബിഹാര്‍, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലും അവരുടെ നിയമസഭാ പ്രാതിനിധ്യം അര്‍ഹിക്കുന്നതിനേക്കാള്‍ കുറവോ വളരെ കുറവോ ആണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംഘ്പരിവാര്‍ ഒഴികെ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ഈ കക്ഷികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അണ്ടിയോടടുത്താല്‍ അറിയാം മാങ്ങയുടെ പുളി എന്ന് പറഞ്ഞപോലെ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ അറിഞ്ഞു മതേതര പാര്‍ട്ടികളുടെ ന്യൂനപക്ഷ പ്രേമം.

പശ്ചിമബംഗാളില്‍ ഇത്തവണ ഭരണകുത്തക നഷ്ടപ്പെടുമെന്ന ഭീതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതല്‍ മുസ്‌ലിം പേരുകള്‍ സ്ഥലം പിടിച്ചിട്ടുണ്ട്. അതിനെ നേരിടാന്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസും മുസ്‌ലിം സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു. കേരളത്തിലും ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്‌ലിം പ്രാതിനിധ്യം അവഗണിക്കപ്പെട്ടിട്ടില്ല. അതേസമയം യു.ഡി.എഫിലെ ഒന്നാംപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നപ്പോള്‍ മുതിര്‍ന്ന മുസ്‌ലിം നേതാക്കളെയും യുവാക്കളെയും ഒരുപോലെ തഴഞ്ഞു എന്ന മുറവിളി ശക്തമാണ്. പാര്‍ട്ടി വക്താവ് എം.എം. ഹസന്‍ മുതല്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ് വരെ വെട്ടിനിരത്തപ്പെട്ടു എന്നാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഉയരുന്ന പ്രതിഷേധം. ചിലേടങ്ങളില്‍ കോണ്‍ഗ്രസുകാര്‍ തന്നെ ഈ അവഗണനക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നായര്‍ സമുദായവും ക്രിസ്ത്യന്‍ സമൂഹവും കോണ്‍ഗ്രസ് പട്ടികയില്‍ അര്‍ഹിക്കുന്നതിലധികം നേടിയെടുത്തപ്പോള്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹിക്കുന്നതിന്റെ പകുതിപോലും ലഭിച്ചില്ലെന്നാണ് പരാതി. പട്ടികയില്‍ ഇടംപിടിച്ച മുസ്‌ലിം കോണ്‍ഗ്രസുകാരില്‍തന്നെ മുക്കാലേമുണ്ടാണിയും തോല്‍വി സുനിശ്ചിതമായ മണ്ഡലങ്ങളിലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം ലീഗ് യു.ഡി.എഫിലുള്ള സ്ഥിതിക്ക് ഇത്രയേ പ്രായോഗികമാവൂ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുള്ള മറുപടി. എന്നാല്‍, പിന്നെ മുസ്‌ലിം കോണ്‍ഗ്രസുകാരൊക്കെ പാര്‍ട്ടി വിട്ട് ലീഗില്‍ ചേക്കേറുകയാണോ വേണ്ടത് എന്നാണ് രോഷാകുലരുടെ ചോദ്യം. കേരള കോണ്‍ഗ്രസ് പട്ടികയില്‍ മുഴുക്കെ ക്രിസ്ത്യാനികള്‍ നിറഞ്ഞിട്ടും അവരോടെന്തുകൊണ്ട് കോണ്‍ഗ്രസിന് വ്യത്യസ്തമായ സമീപനം എന്നുമവര്‍ ചോദിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇതിലൊന്നും അദ്ഭുതമില്ല. മഹാനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ. മൊയ്തു മൗലവി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സി.കെ. ഗോവിന്ദന്‍നായരോട് തോറ്റുതൊപ്പിയിട്ടതാണല്ലോ കേരളത്തിലെ കോണ്‍ഗ്രസിന്റെ പാരമ്പര്യം.

മതേതരത്വത്തെക്കുറിച്ച ഹിമാലയന്‍ അവകാശവാദങ്ങള്‍ക്കൊരു കുറവും ഇല്ലെങ്കിലും ജാതി-സമുദായ സമവാക്യങ്ങള്‍ തന്നെയാണ് ഇന്നും മതേതര പാര്‍ട്ടികളെ നിയന്ത്രിക്കുന്ന ശക്തമായ ഘടകം. ലിംഗസമത്വത്തെ പറ്റിയുള്ള പ്രഘോഷങ്ങളെ പരിഹസിച്ചുകൊണ്ട് സ്ഥാനാര്‍ഥി പട്ടികയിലെ പരമദയനീയമായ സ്ത്രീ പ്രാതിനിധ്യം അനാവരണം ചെയ്യുന്ന വൈരുധ്യം പോലെത്തന്നെ. യു.ഡി.എഫിന്റെ 140 അംഗ സ്ഥാനാര്‍ഥി പട്ടികയില്‍ വെറും അഞ്ച് ശതമാനമാണ് സോണിയഗാന്ധിയുടെ വര്‍ഗത്തിന്; ഇടതുപട്ടികയില്‍ 10 ശതമാനവും. പാര്‍ലമെന്റില്‍ 33 ശതമാനം സ്ത്രീ സംവരണത്തിനായി മാനംമുട്ടെ ഒച്ചവെച്ച് തൊണ്ടയടച്ചവരുടെ നഗ്‌നമായ കാപട്യത്തിന് ഇതില്‍പരം സാക്ഷ്യം വേണോ? യാഥാസ്ഥിതിക മതപണ്ഡിത കൂട്ടായ്മകളാവുന്ന അമ്മിയുടെ ചുവട്ടില്‍ വാല്‍ കുടുങ്ങിപോയ മതേതര മുസ്‌ലിംലീഗിന്റെ 24 അംഗ പട്ടികയില്‍, കണേ്ണറിന്‌പോലും ഒരു നൂര്‍ബീനയോ മറിയുമ്മയോ കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റും നൂറുശതമാനം സ്ത്രീ മുക്തമാണെന്നഭിമാനിക്കാം. അതിനാല്‍ കാര്യം വ്യക്തവും സംശയാതീതവുമാണ്. സംവരണം നിയമം മൂലം കൊണ്ടുവന്നാല്‍ മാത്രമേ സ്ത്രീകള്‍ക്കായാലും മുസ്‌ലിം ന്യൂനപക്ഷത്തിനായാലും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കൂ. അധികാരം നാളിതുവരെ കൈയടക്കിവെച്ചിരിക്കുന്ന പുരുഷന്മാരാകട്ടെ, മുന്നാക്ക സമുദായങ്ങളാകട്ടെ നിയമം മൂലം നിര്‍ബന്ധിക്കപ്പെട്ടാലല്ലാതെ വിട്ടുവീഴ്ചയും വിശാലമനസ്‌കതയും കാണിക്കുന്ന പ്രശ്‌നമില്ല. പട്ടികജാതി-പട്ടികവര്‍ഗ സംവരണം അനിശ്ചിതമായി നീണ്ടുപോവുന്നതിന്റെ കാരണവും ഇതുതന്നെ. 33 ശതമാനം സ്ത്രീ സംവരണം വ്യവസ്ഥ ചെയ്യുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് അതിനുള്ളില്‍ പ്രത്യേക ക്വോട്ട വേണ്ട ആവശ്യത്തിന്റെ പ്രസക്തി ഇനിയാര്‍ക്കും ചോദ്യം ചെയ്യാനുമാവില്ല.
Read more »

‘ഞങ്ങള്‍ ഭയത്തെ മറികടന്നിരിക്കുന്നു’ ഫേസ് ടു ഫേസ് / അസ്മ മഹ്ഫൂസ് അസ്മ മഹ്ഫൂസ്

0 comments



http://www.doolnews.com/egyptian-activist-asm - 26-02-2011

വിപ്ലവം സാധാരണ ഒരു തെരുവിന്റെ അറ്റത്തു നിന്നാണ് തുടങ്ങുക. പിന്നെ ജനങ്ങളുടെ ഉത്സവമായി മാറും. പക്ഷേ, ഈജിപ്തിലെ വിപ്ലവം തുടങ്ങിയത് തെരുവിലല്ല. ശരിക്കു പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍. ആ വിപ്ലവത്തിന് തീ പകര്‍ന്നത് ഒരു ഇരുപത്തിയാറുകാരിയായിരുന്നു അസ്മ മഹ്ഫൂസ്.


ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിന്റെയൂം ഫെയ്‌സ് ബുക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെയും മുഴുവന്‍ സാധ്യതകളും അസ്മ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തി. രാജ്യത്ത് നിലനിന്ന അന്തരീക്ഷം മുന്നേറ്റത്തിന് പക്വമാണ് എന്നു തിരിച്ചറിഞ്ഞ അവര്‍ ജനങ്ങളെ തെരുവിലേക്ക് നയിച്ചു.


മറ്റേതൊരു ഈജിപ്തുകാരിയെയും പോലെ തന്നെയാണ് അസ്മയും. ഒരു സാധരണക്കാരി. കാഴ്ചയില്‍ എടുത്തു പറയാന്‍ ഒന്നുമില്ല. ആകര്‍ഷകമായ മുഖം. അധികം ഉയരമില്ല. കണ്ണടയും ശിരോവസ്ത്രവും ധരിച്ച വെളുത്തനിറമുള്ളവള്‍. പക്ഷേ, ജനക്കൂട്ടത്തെ ഇളക്കിവിടാന്‍ കരുത്തുള്ള വാക്കുകള്‍ അസ്മ ഹൃദയത്തില്‍ ഒളിപ്പിച്ചിരുന്നു. ആ വാക്കുകളില്‍ നിന്ന് പ്രതിഷേധം കാട്ടുതീയായി പടര്‍ന്നു.


1985 ലാണ് അസ്മയുടെ ജനനം. കെയ്‌റോയിലെ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. 2008 ഏപ്രില്‍ 6 ന് ഈജിപ്തില്‍ നടന്ന പൊതുപണിമുടക്കത്തെ പിന്തുണച്ചുകൊണ്ടാണ് അസ്മ ഇന്റര്‍നെറ്റ് ആക്റ്റിവിസത്തിലേക്കും രാഷ്ട്രീയ പ്രചരണ പ്രവര്‍ത്തനങ്ങളിലേക്കും കടന്നുവരുന്നത്.


കെയ്‌റോയിലെ അസ്ഹാര്‍ഖ് അല്‍ അസ്‌വാത് ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഇസം ഫാദലുമായി നടത്തിയ അഭുഖത്തില്‍, ഹൂസ്‌നി മുബാരകിനെ സ്ഥാനഭ്രഷ്ടനാക്കിയ ജനകീയ കലാപത്തിന് താന്‍ എങ്ങനെ തുടക്കമിട്ടുവെന്ന് അസ്മ വ്യക്തമാക്കുന്നു. മുബാറക് സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഈ കൂടിക്കാഴ്ച നടന്നത്.


എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് താങ്കള്‍ കടന്നുവന്നത്?


2008 മാര്‍ച്ചിലാണ് ഞാനാദ്യം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നത്. ഏപ്രില്‍ ആറിന് ഈജിപ്തിലെമ്പാടുമായി നടന്ന പൊതു പണിമുടക്ക് തുടങ്ങുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയായിക്കൊണ്ടായിരുന്നു അത്. ആ സമരം ഇന്റര്‍നെറ്റിലാണ് തുടങ്ങുന്നത്. സമരത്തെ തുടര്‍ന്ന് എപ്രില്‍ ആറ് പ്രസ്ഥാനത്തിന് ഞങ്ങള്‍ രൂപംകൊടുത്തു. പണിമുടക്ക് നടന്ന തീയതിയില്‍ നിന്നാണ് ഞങ്ങള്‍ പ്രസ്ഥാനത്തിന് പേര് കണ്ടെത്തിയത്. ആ സമയത്ത് എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തെപ്പറ്റി ഒന്നുമറിയുമായിരുന്നില്ല.


രാഷ്ട്രീയ അനുഭവസമ്പത്തിലായ്മ എങ്ങനെയാണ് താങ്കള്‍ പരിഹരിച്ചത്?


രാഷ്ട്രീയ അനുഭവസമ്പത്തുള്ളവര്‍ അതില്ലാത്ത അംഗങ്ങള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പ്രസഥാനത്തിന്റെ ഭാഗമായിരുന്നു അത്. അനുഭവ സമ്പത്തുള്ളവര്‍ പ്രഭാഷണങ്ങള്‍ നടത്തി. പ്രയോഗത്തിലൂടെയും രാഷ്ട്രീയപ്രവര്‍ത്തകരുള്‍പ്പടെയുള്ള മറ്റ് ആള്‍ക്കാരുമായുള്ള അടുത്ത ബന്ധത്തിലൂടെയും ഞാന്‍ പല കാര്യങ്ങളും പഠിച്ചു.


പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഞാന്‍ ലഘുലേഖകള്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. ആളുകളോട് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ആ ലഘുലേഖകള്‍. ആ മേഖലകളില്‍ ഞാന്‍ ചെറുപ്പക്കാരോട് അവരുടെ അവകാശങ്ങളെപ്പറ്റിയും അവരുടെ പങ്കാളിത്തത്തിന്റെ ആവശ്യകതയെപ്പറ്റിയും പറഞ്ഞു.


പശ്ചിമേഷ്യയിലെമ്പാടും ആളുകള്‍ ഭരണാധികാരത്തോട് പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹൂതി ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ഞാനും പ്രസ്ഥാനത്തിലെ ചില അംഗങ്ങളും തഹ്‌രീര്‍ ചത്വരത്തില്‍ ചെന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, സുരക്ഷാ സേന ഞങ്ങളെ തടഞ്ഞു. സേന ചത്വരത്തില്‍ നിന്ന് ഞങ്ങളെ നീക്കം ചെയ്തു.


ഇതെന്നെ ചിന്തിപ്പിച്ചു. സ്വന്തം ശബ്ദത്തിലും രൂപത്തിലും ഒരു വീഡിയോ ചിത്രം ചിത്രീകരിക്കുന്നതിനെപ്പറ്റി ഞാനാലോചിച്ചു. ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുള്ള ആഹ്വാനമായിരുന്നു ആ വീഡിയോയിലൂടെ നല്‍കിയത്. നേരിട്ട് ആളുകളുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ളിടത്തോളം ഒരു വീഡിയോ ആണ് നല്ല സാധ്യത എന്നു തോന്നി.


ജനുവരി 25 ന് തന്റെ അന്തസും അവകാശങ്ങളെയും സംരക്ഷിക്കുന്ന ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയായിരിക്കും ഞാന്‍ എന്ന് ആ വീഡിയോയയില്‍ വ്യക്തമാക്കി. ഈ രാജ്യത്തെപ്പറ്റി ആകുലപ്പെടുന്നവരെല്ലാം എനിക്കൊപ്പം തഹ്‌രീര്‍ ചത്വരത്തില്‍ 25ന് വരിക. ഞാനാ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ ഇന്റര്‍നെറ്റില്‍ പ്രക്ഷേപണം ചെയ്തു. ആ വീഡിയോ വെബ്‌സൈറ്റുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മുമ്പൊന്നുമില്ലാത്ത വിധം പ്രചാരം നേടുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അതിനെ തുടര്‍ന്ന്, പ്രതിഷേധ ദിനത്തിന് മുമ്പായി നാലു വീഡിയോകളും കൂടി ഞാന്‍ നിര്‍മിച്ചു.


ജനുവരി 25 ന് താങ്കള്‍ എവിടെയായിരുന്നു? പ്രതിഷേധത്തില്‍ എന്തു പങ്കാണ് വഹിച്ചത്?


ഞാന്‍ അന്ന് ബുര്‍ലാഖ് ദര്‍കുറിലെ തെരുവിലേക്ക് പോയി. അവിടെ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ക്കൊപ്പം ഞാനും പ്രതിഷേധം പ്രകടിപ്പിക്കാന്‍ തുടങ്ങി. അതേ സമയം മറ്റ് മേഖലകളിലും മറ്റുള്ളവര്‍ ഇതു തന്നെ ചെയ്യാന്‍ തുടങ്ങി. ഒന്നിച്ചുകൂടിയപ്പോള്‍ ഞങ്ങള്‍ ഈജിപ്തിന്റെ പതാക ഉയര്‍ത്തുകയും മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങുകയും ചെയ്തു.


വളരെയധികം ആളുകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നത് അത്ഭുതപ്പെടുത്തി. ഇത് ഞങ്ങളെ പ്രകടനം നടത്താന്‍ പ്രേരിപ്പിച്ചു. ഞങ്ങള്‍ ഗമാത് അല്‍ ഡാവല്‍ അല്‍ അറേബ്യ തെരുവിലൂടെ താഴോട്ട് നീങ്ങി. ആളുകള്‍ വര്‍ധിതമായ തോതില്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ടിരുന്നു. ഞങ്ങള്‍ മുസ്തഫ മുഹമ്മദ് പള്ളിക്കു സമീപം അല്‍പം നേരെ നിന്നു. പിന്നെ പ്രകടനം തഹ്‌രീര്‍ ചത്വരത്തിലേക്ക് നയിച്ചു. വളയെധികം പ്രകടനങ്ങള്‍ പല മേഖങ്ങളില്‍ നിന്നായി അവിടേക്ക് വന്നുകൊണ്ടിരുന്നു.


അങ്ങനെയാണ് ഞങ്ങള്‍ തഹ്‌രീര്‍ ചത്വരം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതാണ്ട് പുലര്‍ച്ചെ രണ്ടിന് ഞങ്ങളെ കണ്ണീര്‍വാതകങ്ങളും റബ്ബര്‍ ബുള്ളറ്റുകളുമായി സുരക്ഷാ സേനകള്‍ ആക്രമിച്ചു. സേന ഞങ്ങളെ തിരക്കേറിയ കെയറേ നഗരത്തിലെ തെരുവുകളിലൂടെ തുരത്തി.


വെള്ളിയാഴ്ച പ്രകടനങ്ങള്‍ മിക്ക ഈജിപ്ഷ്യന്‍ ചത്വരങ്ങളിലും തെരുവുകളിലും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം തുടങ്ങി. ഞാന്‍ ഏപ്രില്‍ ആറ് പ്രസ്ഥാനത്തിലെ ചില അംഗങ്ങളെ കണ്ടു. ഞങ്ങള്‍ വളരെയധികം ആളുകള്‍ക്കൊപ്പം മുസ്തഫ മുഹമ്മദ് പള്ളിക്കുമുമ്പല്‍ പ്രതിഷേധപ്രകടനം തുടങ്ങി. ഞങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലേക്ക് നീങ്ങി.


തഹ്‌രീര്‍ ചത്വരത്തിനും കെയ്‌റോയിലെ ദോക്കി മേഖലയ്ക്കും മധ്യത്തിലുള്ള ഈജിപ്ഷ്യന്‍ ഓപ്പറ ഹൗസിന് അടുത്തെത്തയപ്പോള്‍ വളരെയധികം വരുന്ന സുരക്ഷാ സംവിധാനങ്ങളെ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നു കവചിത വാഹനങ്ങള്‍, കലാപ പൊലീസ്, കേന്ദ്ര സുരക്ഷാ പട്ടാളം. അവര്‍ ഞങ്ങളെ കടുത്ത രീതിയില്‍ മര്‍ദിക്കാന്‍ തുടങ്ങി. കണ്ണീര്‍വാതകവും റബ്ബര്‍ വെടിയുണ്ടകളും പ്രയോഗിച്ചു.


ചെറുപ്പക്കാര്‍ കണ്‍മുന്നില്‍ മരിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ കരയുകയായിരുന്നു ആ സമയത്ത്. വല്ലാതെ ഭയക്കുകയും ചെയ്തു. പിന്നോട്ടുപോകരുതെന്ന് ഞാന്‍ സ്വയം പറഞ്ഞു. കാരണം ഈ ചെറുപ്പക്കാരുടെ ചോര പാഴാവരുത്. ഞങ്ങളില്‍ പലരും ചെറുത്തു നിന്നു. പലരും പലയാനം ചെയ്തു. പക്ഷേ, അവസാനം ഞങ്ങള്‍ക്ക് തഹ്‌രീര്‍ ചത്വരത്തില്‍ എത്താനായി. അവിടം നിയന്ത്രണത്തിലാക്കാനും.


സ്വന്തം ആഹ്വാനം ഈജിപ്തിലെമ്പാടും വലിയ ജനകീയ പ്രതിഷേധമായി മാറുമ്പോള്‍ വ്യക്തിപരമായി എന്താണ് അനുഭവപ്പെട്ടത്?


വെള്ളിയാഴ്ച രാത്രി പൊലീസിനെ തെരുവുകളില്‍ നിന്ന് പിന്‍വലിച്ചപ്പോഴാണ് പ്രതിഷേധം ഒരു ബഹുജന വിപ്ലവമായി മാറിയെന്നത് തിരിച്ചറിയുന്നത്. ആഹ്വാനം നല്‍കുമ്പോള്‍ 10,000ത്തിലധികം ആളുകള്‍ പ്രതിഷേധവുമായി വരുമെന്ന് ഒരിക്കലും ഞങ്ങള്‍ സ്വപ്നം കണ്ടിരുന്നില്ല.


ചില പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ക്കിടയില്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു. ‘നിങ്ങളല്ലേ ആ വിഡിയോയില്‍ ഉണ്ടായിരുന്നത്? ഞങ്ങള്‍ തെരുവിലേക്ക് വന്നത് നിങ്ങള്‍ കാരണമാണ്, നിങ്ങള്‍ വിഡിയോയില്‍ പറഞ്ഞ് ഞങ്ങളെ വലുതായി ചലിപ്പിച്ചു. അതുകൊണ്ടാണ് ഞങ്ങള്‍ വന്നത്”എന്നിങ്ങനെ ആളുകള്‍ പറഞ്ഞു. അപ്പോള്‍ എനിക്ക് ഞാനെന്റെ രാജ്യത്തിനും ജനങ്ങള്‍ക്കുംവേണ്ടി ചിലതെല്ലാം നേടി എന്ന് തോന്നി.


എങ്ങനെയാണ് വീട്ടിലുള്ളവര്‍ താങ്കളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ നോക്കിക്കണ്ടത്? പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്തായിരുന്നു അവരുടെ പ്രതികരണം?


ഏതൊരു ഈജിപ്ഷ്യന്‍ കുടുംബത്തെയും പോലെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നില്‍ വിമുഖതയുള്ളവരായിരുന്നു വീട്ടുകാര്‍. അവരെപ്പോഴും എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. ”നീയൊരു പെണ്‍കുട്ടിയാണ്, കഠിനമായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റിയ ആളല്ല”. അവരുടെ സമ്മര്‍ദം എന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ അവര്‍ക്കൊപ്പം കൂടുതല്‍ സമയം എനിക്ക് തങ്ങേണ്ടിവന്നു.


എപ്രില്‍ ആറ് യുവജന പ്രസ്ഥാനത്തിന്റെ മാധ്യമ വക്താവ് എന്ന പദവിപോലും എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു. അതിനാല്‍ പ്രസ്ഥാനത്തിലെ സാധാരണ അംഗമായി ഞാന്‍ തുടര്‍ന്നു. പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതോടെ അവര്‍ക്കെല്ലാം വലിയ സന്തോഷം തോന്നി. ‘ഞങ്ങള്‍ക്ക് നിന്നെപ്പറ്റി അഭിമാനമുണ്ട്’ എന്നവര്‍ പറഞ്ഞു.


പ്രതിഷേധക്കാര്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു? പ്രതിഷേധത്തിന് എതൊക്കെ വിദേശ രാജ്യങ്ങളാണ് സഹായം നല്‍കുന്നത്?


ഈ ആരോപണം ഭരണകൂട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണ്. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമാണ് അത്. അഭൂതപൂര്‍വമായി സമരത്തോട് ജനങ്ങള്‍ പ്രകടിപ്പിച്ച പിന്തുണയെ ജനങ്ങള്‍ക്കെതിരായി തിരിക്കാനുള്ള നീക്കമായിരുന്നു അത്. ചിലര്‍ പറഞ്ഞു അമേരിക്ക ഞങ്ങള്‍ക്ക് സാമ്പത്തികം നല്‍കുന്നുവെന്ന്. വേറെ ചിലര്‍ പറഞ്ഞു ഇറാന്‍ പണം നല്‍കുന്നുവവെന്ന്.


അഭിമാനത്തോടെ തന്നെ പറയട്ടെ, ഞങ്ങള്‍ സ്വന്തമായിട്ടാണ് പണം കണ്ടെത്തുന്നത്. പണം അംഗങ്ങളുടെ സംഭാവനയാണ്. ഞങ്ങള്‍ ആഭ്യന്തരമായോ വിദേശത്തുനിന്നോ ഒരു സാമ്പത്തിക സഹായവും പറ്റുന്നില്ല. ഞങ്ങള്‍ ആസ്ഥാനമില്ല. ഞങ്ങള്‍ എവിടെയും വച്ചു കൂടിക്കാണുന്നു. ഞങ്ങള്‍ മനുഷ്യാവകാശ സംഘടനകളിലും കഫേകളിലും വച്ചു കാണുന്നു.


ലഘുലേഖകള്‍ക്കും ബാനറുകള്‍ക്കും ആവശ്യമായ തുക ഞങ്ങള്‍ തന്നെ എടുക്കുന്നു. തഹ്‌രീര്‍ ചത്വരത്തിലെ പ്രതിഷേധങ്ങളുടെ ഫണ്ടും അങ്ങനെ തന്നെയാണ്. ചിലര്‍ പറഞ്ഞു പ്രശസ്ത റസ്‌റ്റോറന്റായ ‘കെന്റൂക്കി’ പ്രതിഷേധക്കാര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നുവെന്ന്. അത് അസംബന്ധമായ വാദമാണ്. പ്രതിഷേധം തുടങ്ങിയതിനുശേഷം എല്ലാ റെസ്‌റ്റോറന്റുകളും പ്രവര്‍ത്തനം നിര്‍ത്തി. പ്രതിഷേധം തുടങ്ങിയശേഷം ഏറ്റവും വില കൂടിയ ഭക്ഷണം എന്നത് ജനപ്രിയമായ കോഷാരി മാത്രമാണ്. അത് പ്രതിഷേധക്കാര്‍ സ്വന്തം പണംകൊടുത്താണ് മേടിക്കുന്നതും.


പ്രതിഷേധം തുടരുകയാണ്. നിങ്ങളുടെ പ്രധാന ആവശ്യം ഇതുവരെ നടന്നിട്ടില്ല, അതായത് പ്രസിഡന്റ് മുബാരക് സ്ഥാനമൊഴിയണമെന്ന ആവശ്യം. എന്തായിരിക്കും ഈ സമരത്തിന്റെ അനന്തരഫലം?


പ്രതിഷേധക്കാര്‍ മാത്രമല്ല, എല്ലാ ഈജിപ്തുകാരും ഭയത്തെ മറികടന്നിരിക്കുന്നു. അതായത് ഭയം എന്ന പ്രതിബന്ധത്തെ. അതിനാല്‍ ഞാനൊരൊറ്റ കാര്യം മാത്രമേ ഞങ്ങള്‍ അനന്തര ഫലമായി പ്രതീക്ഷിക്കുന്നുള്ളൂ അതായത് മുബാറക് അധികാരത്തില്‍ നിന്ന് ഒഴിയുക. അതുവരെ പ്രതിഷേധം തുടരും.


കുറിപ്പ്: ഈജിപ്ത് പ്രസിഡന്റും സേച്ഛാധിപതിയുമായി ഹുസ്‌നി മുബാറക് സ്ഥാന ഭ്രഷ്ടനാക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ അഭിമുഖം നടന്നത്.


മൊഴിമാറ്റം: ബിജുരാജ്
Read more »

ഹജ്ജ്

0 comments


ഹിജ്റഃ വര്‍ഷത്തിലെ ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യപകുതിയില്‍ മക്കയില്‍ നിര്‍ദ്ദിഷ്ട കര്‍മങ്ങള്‍ ചെയ്യുന്നതിനു വേണ്ടി നടത്തപ്പെടുന്ന തീര്‍ഥാടനമാണ് ഇസ്ലാമില്‍ ഹജ്ജ്. പ്രവാചക പ്രമുഖനായ ഇബ്റാഹിം നബിയുടെ കാലം (ബി.സി 2000) മുതലേ ഹജ്ജ് കര്‍മം നിലവിലുണ്ട്. ഇബ്റാഹിം നബിയാണ് ഹജ്ജ് ആരംഭിച്ചതെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. കഅ്ബയുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹു അദ്ദേഹത്തോടു കല്‍പിച്ചു.”"നീ ജനങ്ങളില്‍ തീര്‍ഥാടനം വിളംബരം ചെയ്യുക. ദൂരദിക്കുകളില്‍ നിന്നൊക്കെയും കാല്‍നടയായും ഒട്ടകങ്ങളില്‍ സഞ്ചരിച്ചും അവര്‍ നിന്റെയടുക്കല്‍ വന്നു ചേരുന്നതാകുന്നു.''(ഖുര്‍ആന്‍.22:27)
ജീവിതത്തില്‍ ഒരുപ്രാവശ്യമെങ്കിലും വിശ്വാസി ഹജ്ജ് കര്‍മം നിര്‍വഹിച്ചിരിക്കണം. ആരോഗ്യമില്ലാത്തവരും ആവശ്യമായ സാമ്പത്തിക സൌകര്യവും യാത്രാ സൌകര്യമില്ലാത്തവരും ഹജ്ജ് ബാധ്യതയില്‍ നിന്നൊഴിവാകുന്നു. സാധിക്കുമെങ്കില്‍ ഒന്നിലേറെ തവണ ഹജ്ജ് ചെയ്യുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നുണ്ട്.
മക്കയില്‍ ചെന്ന് കഅ്ബാമന്ദിരത്തെ ഏഴു പ്രാവശ്യം ചുറ്റുക, കഅ്ബഃക്കടുത്തുള്ള സ്വഫ-മര്‍വഃ കുന്നുകള്‍ക്കിടയില്‍ ഏഴുപ്രാവശ്യം നടക്കുക. ദുല്‍ഹിജ്ജഃ എട്ടാം നാള്‍ കഅ്ബഃയുടെ ഏതാണ്ട് ആറു കിലോമീറ്റര്‍ അകലെയുള്ള മിനായില്‍ ചെന്ന് താമസിക്കുക, ഒമ്പതാം നാള്‍ പകല്‍ അറഫഃമൈതാനത്ത് ചെന്നുനിന്ന് പ്രാര്‍ഥിക്കുക. അന്നു രാത്രി അറഫഃക്കും മിനാക്കുമിടയിലുള്ള മുസ്ദലിഫഃ എന്ന സ്ഥലത്തു തങ്ങുക, പിറ്റേന്ന് മിനായിലേക്ക് മടങ്ങി വന്ന് ജംറകളില്‍ കല്ലെറിയുക, രണ്ടോ-മൂന്നോ നാള്‍ മിനായില്‍ തന്നെ താമസിക്കുക-അതിനിടക്ക് ബലി നടത്തുക. ഇതാണ് ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍. ഹജ്ജു പോലെത്തന്നെ നിര്‍ബന്ധമാകുന്നു ഉംറഃയും. ഉംറഃ പക്ഷേ, വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ഹജ്ജിനെ അപേക്ഷിച്ച് ലളിതമാണ് ഉംറഃയുടെ ചടങ്ങുകള്‍. മക്കഃയില്‍ ചെന്ന് കഅ്ബഃമന്ദിരത്തെ ഏഴുതവണ ചുറ്റുകയും സ്വഫ-മര്‍വഃക്കിടയില്‍ നടക്കുകയും ചെയ്യുന്നതോടെ ഉംറഃ പൂര്‍ത്തിയാകുന്നു.
ഹജ്ജിന്റെയും ഉംറഃയുടെയും ചടങ്ങുകള്‍ ഓരോന്നും ദൈവത്തോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും പൈശാചിക ശക്തികളോടുള്ള പോരാട്ടത്തിന്റെയും ദൈവത്തിനുള്ള ആത്മ സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളും ഇസ്ലാമിക ചരിത്ര സംഭവങ്ങളുടെ അനുസ്മരണങ്ങളുമാകുന്നു. കാലദേശങ്ങള്‍ക്കതീതമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിലധിഷ്ടിതമായ ധര്‍മവ്യവസ്ഥയുടെയും സാര്‍വദേശീയ സാഹോദര്യ പ്രകടനമാണ് ഹജ്ജ്. മുസ്ലിം ലോകത്തിലെ ആത്മീയ കേന്ദ്രത്തില്‍ ചേരുന്ന വാര്‍ഷിക സമ്മേളനവുമാണത്. ഹജ്ജിലെ ഏറ്റവും പ്രധാനമായ ചടങ്ങ് അറഫഃ സംഗമമാണ്. ലോകത്തിലെ വിവിധ മുക്കു മൂലകളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്റെ മുമ്പില്‍ കൈനീട്ടി നിന്നു പ്രാര്‍ഥിക്കുകയും ഒരേ നേതാവിന്റെ പ്രഭാഷണം ശ്രവിക്കുകയും ചെയ്യുന്നു. മുസ്ലിം ലോകത്തെ പരസ്പരം പരിചയപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും ഹജ്ജിനുള്ള പങ്ക് വളരെ വലുതാണ്. ആത്മീയോല്‍ക്കര്‍ഷം,സമത്വം,സാഹോദര്യം എന്നിവ വളര്‍ത്തുന്ന ആരാധനാ കര്‍മം കൂടിയാണത്.
Read more »

ആറാം നൂറ്റാണ്ടിലെ മതം!

0 comments

പതിനാലു നൂറ്റാണ്ടിനകം ലോകം വിവരിക്കാനാവാത്ത വിധം മാറി. പുരോഗതിയുടെ പാരമ്യതയിലെത്തിയ ആധുനിക പരിഷ്കൃതയുഗത്തില്‍ ആറാം നൂറ്റാണ്ടിലെ മതവുമായി നടക്കുന്നത് വിഡ്ഢിത്തമല്ലേ?
-----------------
കാലം മാറിയിട്ടുണ്ട്, ശരിയാണ്. ലോകത്തിന്റെ കോലവും മാറിയിരിക്കുന്നു. മനുഷ്യനിന്ന് വളരെയേറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. ശാസ്ത്രം വിവരണാതീതമാം വിധം വളര്‍ന്നു. സാങ്കേതികവിദ്യ സമൃദ്ധമായി. വിജ്ഞാനം വമ്പിച്ച വികാസം നേടി. ജീവിതസൌകര്യങ്ങള്‍ സീമാതീതമായി വര്‍ധിച്ചു. നാഗരികത നിര്‍ണായക നേട്ടങ്ങള്‍ കൈവരിച്ചു. ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടു. എന്നാല്‍ മനുഷ്യനില്‍ ഇവയെല്ലാം എന്തെങ്കിലും മൌലികമായ മാറ്റം വരുത്തിയിട്ടുണ്ടോ? വിചാരവികാരങ്ങളെയും ആചാരക്രമങ്ങളെയും ആരാധനാരീതികളെയും പെരുമാറ്റ സമ്പ്രദായങ്ങളെയും സ്വഭാവ സമീപനങ്ങളെയും അല്‍പമെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഇല്ലെന്നതല്ലേ സത്യം? സഹസ്രാബ്ദങ്ങള്‍ക്കപ്പുറം അന്ധവിശ്വാസങ്ങള്‍ സമൂഹത്തെ അടക്കിഭരിച്ചിരുന്നു. സമകാലീന സമൂഹത്തിലെ സ്ഥിതിയും അതുതന്നെ. അന്നത്തെപ്പോലെ ഇന്നും മനുഷ്യന്‍ അചേതന വസ്തുക്കളെ ആരാധിക്കുന്നു. ചതിയും വഞ്ചനയും കളവും കൊള്ളയും പഴയതുപോലെ തുടരുന്നു. മദ്യം മോന്തിക്കുടിക്കുന്നതില്‍ പോലും മാറ്റമില്ല. ലൈംഗിക അരാജകത്വത്തിന്റെ അവസ്ഥയും അതുതന്നെ. എന്തിനേറെ, ആറാം നൂറ്റാണ്ടിലെ ചില അറേബ്യന്‍ ഗോത്രങ്ങള്‍ ചെയ്തിരുന്നതുപോലെ പെണ്‍കുഞ്ഞുങ്ങളെ ആധുനിക മനുഷ്യനും ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് ഒന്നും രണ്ടുമൊക്കെയായിരുന്നുവെങ്കില്‍ ഇന്ന് ലക്ഷങ്ങളും കോടികളുമാണെന്നു മാത്രം. വൈദ്യവിദ്യയിലെ വൈദഗ്ധ്യം അത് അനായാസകരമാക്കുകയും ചെയ്തിരിക്കുന്നു. നാം കിരാതമെന്ന് കുറ്റപ്പെടുത്തുന്ന കാലത്ത് സംഭവിച്ചിരുന്നപോലെ തന്നെ ഇന്നും മനുഷ്യന്‍ തന്റെ സഹജീവിയെ ക്രൂരമായി കൊലപ്പെടുത്തുന്നു. അന്ന് കൂര്‍ത്തുമൂര്‍ത്ത കല്ലായിരുന്നു കൊലയ്ക്ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് വന്‍ വിസ്ഫോടന ശേഷിയുള്ള ബോംബാണെന്നു മാത്രം. അതിനാല്‍ കൊല ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ലോകത്തുണ്ടായ മാറ്റമൊക്കെയും തീര്‍ത്തും ബാഹ്യമത്രെ. അകം അന്നും ഇന്നും ഒന്നുതന്നെ. മനുഷ്യന്റെ മനമൊട്ടും മാറിയിട്ടില്ല. അതിനാല്‍ മൌലികമായൊരു മാറ്റവും സംഭവിച്ചിട്ടില്ല. പിന്നിട്ട നൂറ്റാണ്ടുകളിലെ പുരുഷാന്തരങ്ങളില്‍ മനംമാറ്റവും അതുവഴി ജീവിത പരിവര്‍ത്തനവും സൃഷ്ടിച്ച ആദര്‍ശവിശ്വാസങ്ങള്‍ക്കും മൂല്യബോധത്തിനും മാത്രമേ ഇന്നും അതുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിലെ മാനവമനസ്സിന് സമാധാനവും ജീവിതത്തിന് വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സുരക്ഷയും രാഷ്ട്രത്തിന് ഭദ്രതയും നല്‍കിയ ദൈവികജീവിതവ്യവസ്ഥക്ക് ഇന്നും അതിനൊക്കെയുള്ള കരുത്തും പ്രാപ്തിയുമുണ്ട്. പ്രയോഗവല്‍ക്കരണത്തിനനുസൃതമായി അതിന്റെ സമകാലിക പ്രസക്തിയും പ്രാധാന്യവും സദ്ഫലങ്ങളും പ്രകടമാകും; പ്രകടമായിട്ടുണ്ട്; പ്രകടമാകുന്നുമുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും സമര്‍പ്പിക്കുന്ന സമഗ്ര ജീവിതവ്യവസ്ഥയില്‍ ഒരംശം പോലും ആധുനിക ലോകത്തിന് അപ്രായോഗികമോ അനുചിതമോ ആയി ഇല്ലെന്നതാണ് വസ്തുത. എന്നല്ല; അതിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെ മാത്രമേ മാനവരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പൂര്‍ണമായും പരിഹരിക്കപ്പെടുകയുള്ളൂ.
Read more »

ഉദിച്ചുയര്‍ന്ന പ്രഭാതത്തെ പിറകോട്ട് വലിക്കാനാവില്ല -ഡോ. ഖറദാവി

0 comments


കൈറോവിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ ഡോ. യൂസുഫ് അല്‍ ഖറദാവി ഇന്നലെ നടത്തിയ ജുമുഅ ഖുതുബ ശ്രവിക്കാന്‍ 30 ലക്ഷംപേര്‍ ഒത്തുചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറബ് ഭരണാധികാരികള്‍ തങ്ങളുടെ ജനതയുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവരുമായി സംവദിക്കാനും തയാറാവണമെന്ന് ഖര്‍ദാവി പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഉദിച്ചുയര്‍ന്ന പ്രഭാതത്തെ ആര്‍ക്കും പിറകോട്ട് പിടിച്ചുവലിക്കാനാവില്ല. ലോകം ഇന്ന് പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അറബ് ലോകത്ത് ഇതുവളരെ പ്രകടമാണ്. പ്രജകള്‍ക്ക് എതിരായി നില്‍ക്കലല്ല; മറിച്ച് അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ആരോഗ്യപരമായ സംവാദത്തിന് അവസരമൊരുക്കലാണ് അഭികാമ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.ഈജിപ്തിന്റെ ഭരണനേതൃത്വം അടിമുടി മാറേണ്ടതുണ്ട്. സ്ഥാനമൊഴിയുന്നതിന് മുമ്പ് ഹുസ്‌നി മുബാറക് നിയോഗിച്ച മുഖങ്ങളാണ് ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളത്. പട്ടാള ഭരണമല;്‌ള സിവില്‍ ഭരണമാണ് ഈജിപ്തില്‍ നിലവില്‍ വരേണ്ടത്. രാഷ്ട്രീയ തടവുകാരെ ഉടന്‍ മോചിപ്പിക്കണമെന്നും ഗസ്സ അതിര്‍ത്തിയിലെ റഫഹ കവാടം പൂര്‍ണമായും തുറന്നിടണമെന്നും ഖര്‍ദാവി ആവശ്യപ്പെട്ടു.

ഈജിപ്തില്‍ യാഥാര്‍ഥ്യമായ വിപ്ലവത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ചരിത്രത്തില്‍ നടന്ന റുമേനിയന്‍, കുരിശുയുദ്ധ വേളകളില്‍ ഈജിപ്ഷ്യന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളുടെ പ്രതിരോധത്തിന് ത്യാഗം സഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമുള്ള പുതിയ പോരാട്ടത്തിലും മുസ്‌ലികളും ക്രിസ്ത്യാനികളും സഹകരിച്ചു. ഈ വിജയത്തില്‍ എല്ലാ മതവിശ്വാസികളും നന്ദി സൂചകമായി ദൈവത്തിന് സാഷ്ടാംഗം ചെയ്യേണ്ടതുണ്ട്. സാഷ്ടാംഗം എല്ലാ മതത്തിലും അംഗീകരിക്കപ്പെട്ട ആരാധനയാണ്.

മുബാറക്കിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ മരണമടഞ്ഞവര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നമസ്‌കാരവും ജമുഅക്ക് ശേഷം നടന്നു. ഈജിപ്തിലെ രണ്ട് ഔദ്യോഗിക ചാനലുകളും വിദേശ ചാനലുകളും ഖറദാവിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്തു. ജുമുഅക്ക് ശേഷം ദശലക്ഷങ്ങള്‍ പങ്കെടുത്ത പ്രകടനവും തഹ്‌രീര്‍ സ്‌ക്വയറില്‍ അരങ്ങേറി.



അറബ് ഭരണകൂടങ്ങള്‍ ജനാഭിലാഷത്തിന് വിലങ്ങുതടിയാകരുത്: ഖറദാവി
ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ് ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി. ജനം മാറ്റം ആഗ്രഹിക്കുന്നു. അവരുടെ അഭിലാഷങ്ങള്‍ ഭരണാധികാരികള്‍ തിരിച്ചറിയണം. ചരിത്രത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കരുതെന്ന് ഈജിപ്തിലെ 'വിമോചന ചത്വര'ത്തില്‍ ഇന്നലെ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണം. ഈജിപ്ത് സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമായതുപോലെ, ഫലസ്തീനിലെ ഖുദ്‌സ് വിമോചിക്കപ്പെട്ട് അല്‍അഖ്‌സാ പള്ളിയില്‍ നമസ്‌കരിക്കാനും ഖുതുബഃ നിര്‍വഹിക്കാനും മോഹമുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് ഖറദാവി പറഞ്ഞു. മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണം. മുബാറക് രൂപവത്കരിച്ച സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ മുക്തമാക്കണമെന്നും ഖറദാവി ആവശ്യപ്പെട്ടു. സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പ്രക്ഷോഭകരെ ആഹ്വാനം ചെയ്തു. ഭരണാധികാരികളാല്‍ കൊള്ളയടിക്കപ്പെട്ട രാജ്യത്തിന്റെ സ്വത്ത് തിരിച്ചുപിടിക്കണം.

അനിതരസാധാരണമായ വിപ്ലവം നയിച്ച യുവാക്കളെ അഭിനന്ദിച്ചാണ് ഖറദാവി പ്രഭാഷണം ആരംഭിച്ചത്. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭം. അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയം കൂടിയാണിത്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യത്തിന്റെ അസാധാരണമായ ചിത്രമാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ദൃശ്യമായത്. ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ആദ്യം പ്രക്ഷോഭത്തെ തള്ളിപ്പറയുകയും നില്‍ക്കക്കള്ളിയില്ലാതെ കൂടെച്ചേരുകയും ചെയ്ത കപടന്‍മാര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖറദാവി പറഞ്ഞു. 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചത്വരം' എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'വിജയ വെള്ളി'യായി ഈജിപ്ത് ആചരിച്ച ഇന്നലെ, ഖറദാവിയുടെ പ്രഭാഷണം ആവേശത്തോടെയാണ് പ്രക്ഷോഭകര്‍ സ്വീകരിച്ചത്. ഈജിപ്ഷ്യന്‍ ടി.വി ചാനല്‍ അടക്കം നിരവധി അറബ് ചാനലുകള്‍ ഖുതുബയും നമസ്‌കാരവും തല്‍സമയം സംപ്രേഷണം ചെയ്തു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്്. ഖത്തരി പൗരത്വമുള്ള അദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.



http://www.madhyamam.com/news/49526/110219
http://www.madhyamam.com/news/49525/110219
Read more »

ധാര്‍മികതക്ക് ജനപിന്തുണയില്ല?

Sunday, March 27, 2011
0 comments

"പ്രഫ. ജോസഫിന്റെ കൈ വെട്ടിയത് ഏതാനും മുസ്ലിം ചെറുപ്പക്കാരാണ്. അവര്‍ പോപ്പുലര്‍ ഫ്രണ്ടുകാരാണ്. അവര്‍ പ്രതിനിധീകരിക്കുന്നത് മതതീവ്രവാദത്തെയാണ്. അതായത് മുസ്ലിംകള്‍ക്കിടയില്‍ തീവ്രവാദോന്മുഖമായ ഒരു ധാര നിലവിലുണ്ട്. എന്നാല്‍ ഈ ധാര മാത്രമാണോ മുസ്ലിംകള്‍? കൈപ്പത്തി വെട്ടിമാറ്റപ്പെട്ട് ആശുപത്രിയില്‍ കിടന്ന പ്രഫ. ജോസഫിന് രക്തം ദാനം ചെയ്തത് മുസ്ലിം രാഷ്ട്രീയത്തിന്റെ വ്യത്യസ്തമായ പ്രാതിനിധ്യമവകാശപ്പെടുന്ന സോളിഡാരിറ്റിക്കാരാണ്.....

ഒരേ ദര്‍ശനത്തിന്റെ പ്രയോഗത്തില്‍ തികച്ചും വ്യത്യസ്തമായ ശൈലികളാണ് ഇരു കൂട്ടരുടേതും. കൈ വെട്ടുകയും വെട്ടേറ്റ ആള്‍ക്ക് രക്തദാനം നടത്തുകയും ചെയ്യുന്ന നേര്‍ വിപരീതങ്ങള്‍. ഈ രണ്ട് വിപരീതങ്ങളും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരതമ്യേന മുസ്ലിം പിന്തുണ കൂടുതല്‍ ലഭിച്ചത് മത സൌഹാര്‍ദം കൊട്ടിഘോഷിക്കുന്നവര്‍ക്കല്ല. തീവ്രവാദം ആരോപിക്കപ്പെടുന്നവര്‍ക്കാണ്'' (എ.പി കുഞ്ഞാമു, പച്ചക്കുതിര മാസിക).

മുസ്ലിം പൊതുബോധത്തില്‍ അടങ്ങിയിട്ടുള്ളത് തികഞ്ഞ സാമുദായികതയും വൈകാരികതയുമാണെന്നത് ഒരു യാഥാര്‍ഥ്യമല്ലേ? ധാര്‍മികതയും മൂല്യബോധവുമെല്ലാം അതിന്റെ മുമ്പില്‍ നിഷ്ഫലമാകുന്നു. നേരും നെറിയും രാഷ്ട്രീയത്തില്‍ ആവശ്യമല്ലെന്ന് കരുതുന്ന ഒരു സമൂഹത്തെ മാറ്റിപ്പണിയുക എളുപ്പമാണോ?

ചരിത്രത്തില്‍നിന്നും അനുഭവത്തില്‍നിന്നും ഒരു പാഠവും പഠിക്കാതെയോ പഠിച്ച പാഠം നിരാകരിച്ചുകൊണ്ടോ ആണ് ഇത്തരം വാദഗതികള്‍. ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും നാരായ വേര് സാമുദായികാടിസ്ഥാനത്തിലെ ദ്വിരാഷ്ട്ര സിദ്ധാന്തവും തദ്ഫലമായ ഇന്ത്യാ വിഭജനവുമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെയും അറിയാം. എന്നും കുറ്റബോധത്തോടെ, ഏകീകൃത നേതൃത്വമോ മാര്‍ഗദര്‍ശനമോ ഇല്ലാതെ ശിഥിലരും ദുര്‍ബലരുമായി കഴിയേണ്ടിവന്നു ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം. പക്ഷേ, തികച്ചും വൈകാരികവും വര്‍ഗീയവുമായ പ്രചാരണങ്ങളില്‍ അഭിരമിച്ച ഇന്ത്യന്‍ മുസ്ലിംകളിലെ മഹാഭൂരിപക്ഷവും പാകിസ്താന്‍വാദത്തെ പിന്താങ്ങിയപ്പോള്‍ മൌലാനാ അബുല്‍ കലാം ആസാദ് മുതല്‍ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് വരെയുള്ള പക്വമതികള്‍ അത്യന്തം വിനാശകരമായ ഭവിഷ്യത്തിനെ പറ്റി സമുദായത്തെ ആവുംപടി ബോധവത്കരിച്ചിരുന്നു. പക്ഷേ, ന്യൂനാല്‍ ന്യൂനപക്ഷം മാത്രമാണ് അവരോടൊപ്പം നിന്നത്. അന്ന് ആസാദിനും മുഹമ്മദ് അബ്ദുര്‍റഹ്മാനും തെറ്റു പറ്റിയെന്നും ജിന്നാ സാഹിബ് ചെയ്തതാണ് ശരിയെന്നും ഇന്നീ ഉപദേശികള്‍ വാദിക്കുമോ? വൈകാരിക പ്രചാരണങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് ആളെക്കൂട്ടാന്‍ കഴിഞ്ഞേക്കും. അതുകൊണ്ട് സത്യവും അവരെ കൂടെയാണെന്ന് വരുന്നില്ല.

പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തുടക്കത്തില്‍ തലയൂരാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട്, ഒടുവില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത് വോട്ടാക്കി മാറ്റാനാണ് മിനക്കെട്ടത്. അതുകൊണ്ട് മാത്രമല്ല യു.ഡി.എഫുമായുള്ള പരോക്ഷ ധാരണയുടെ കൂടി ഫലമായി ഏതാനും വാര്‍ഡുകളില്‍ എസ്.ഡി.പി.ഐക്ക് ജയിക്കാനും സാധിച്ചു. അതുകൊണ്ട് മേലില്‍ മത സൌഹാര്‍ദം വേണ്ടതില്ല, തീവ്രവാദമാണ് ശരി എന്ന തെറ്റായ പാഠം പഠിക്കാന്‍ സോളിഡാരിറ്റിയോ ജമാഅത്തെ ഇസ്ലാമിയോ ഏതായാലും തയാറില്ല. തീവ്രവാദത്തെ നഖശിഖാന്തം എതിര്‍ത്തും സാമുദായിക സൌഹാര്‍ദം പരമാവധി ഉയര്‍ത്തിപ്പിടിച്ചും കിട്ടുന്ന ജനപിന്തുണ മതി ഇസ്ലാമിക പ്രസ്ഥാനത്തിന്. സത്യവും നീതിയും ധര്‍മവും സമാധാനവും മുറുകെ പിടിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക്, നൂറ്റാണ്ടുകളായി തെറ്റിദ്ധരിപ്പിക്കപ്പെടുകയും വഴിപിഴപ്പിക്കപ്പെടുകയും ചെയ്ത സമൂഹത്തെ അത്രയെളുപ്പം മാറ്റിയെടുക്കാനാവില്ലെന്നത് ശരിയാണ്. ചിലപ്പോള്‍ സത്യത്തിന്റെ പോരാളികള്‍ ഭൌതികമായി പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നതും ചരിത്രത്തില്‍ അപരിചിതമല്ല. എന്നാലും സഹനസമരം തുടരുകയല്ലാതെ മറ്റു വഴിയില്ല
Read more »

ആള്‍ദൈവത്തിനും ഖുര്‍ആന്‍ തെളിവ്?

0 comments

"നിങ്ങളില്‍ ചിലര്‍ ഞാന്‍ ദൈവമെന്ന് പ്രഖ്യാപിക്കുന്നതായി ഉദ്ധരിക്കുന്നുണ്ട്. പക്ഷേ ആ ഉദ്ധരണി പൂര്‍ണമല്ല. നിങ്ങള്‍ ഓരോരുത്തരും ദൈവമാണ്. നിങ്ങളും ഞാനും തമ്മിലുള്ള വ്യത്യാസം, ഞാന്‍ ദൈവമാണെന്നുള്ളത് ഞാന്‍ അറിയുന്നു. നിങ്ങള്‍ അത് ഇനിയും അറിയുന്നില്ല.'' ഈ വാക്കുകള്‍ മാതാ അമൃതാനന്ദമയിയുടേതാണ്. മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിന് സമാനമായ തെളിവാണ് അമ്മയുടെ ഈ വാക്കുകളെന്ന് അമ്മ ഭക്തനായ ഒരു മുസ്ലിം നാമധാരി സമര്‍ഥിക്കുന്നു (സി.എ കരീം, മാതൃഭൂമി). പ്രതികരണം?

'പറയുക അവന്‍, അല്ലാഹു ഒരുവനാകുന്നു. അവന്‍ സന്താനോല്‍പാദനം നടത്തിയിട്ടില്ല, സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഉണ്ടായിട്ടില്ല' എന്നതാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ദൈവസങ്കല്‍പത്തിന്റെ ആകെത്തുക. ഒരമ്മയുടെയും അഛന്റെയും മകനോ മകളോ ആയി ഭൂമിയില്‍ പിറന്ന ഒരാളും ദൈവമാകില്ലെന്ന് വ്യക്തമാവാന്‍ ഇതില്‍പരം തെളിവുകള്‍ വേണ്ട. അതിനാല്‍ മനുഷ്യപുത്രിയായി ജനിച്ച സുധാമണി ആര് എങ്ങനെ വ്യാഖ്യാനിച്ചാലും, സ്വയം എന്തൊക്കെ അവകാശപ്പെട്ടാലും ഖുര്‍ആന്റെ കണ്ണില്‍ ദൈവമല്ല എന്ന് കട്ടായം. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി അല്ലാഹു സൃഷ്ടിച്ചത് ആദം എന്ന മനുഷ്യനെയാണ്. ആ മനുഷ്യനില്‍നിന്ന് തന്റെ ഇണയെയും ആ ദമ്പതികളില്‍ നിന്നായി മറ്റെല്ലാ മനുഷ്യരെയും ദൈവം സൃഷ്ടിച്ചു. അവര്‍ ശരിയും തെറ്റും, ഓര്‍മയും മറവിയും പറ്റാവുന്ന സൃഷ്ടികളാണെന്ന് തെളിയിക്കുന്ന ഒന്നാമത്തെ സംഭവമാണ് പിശാചിന്റെ ദുര്‍ബോധനത്തിനിരയായി വിലക്കപ്പെട്ട കനി ആദം ഭക്ഷിച്ചത്. മനുഷ്യന് തന്റെ വിശ്വാസവും കര്‍മവും വഴി മാലാഖമാരേക്കാള്‍ ഉയരാം, അത് രണ്ടും വഴി മൃഗങ്ങളേക്കാള്‍ അധഃപതിക്കുകയും ചെയ്യാം. പക്ഷേ, ദിവ്യത്വം മാത്രം ഒരു മനുഷ്യനും വിധിച്ചിട്ടില്ല.
Read more »

മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം

0 comments

ശബ്ദമില്ലാത്തവരുടെ ശബ്ദവും പ്രാന്തവത്കൃത സമൂഹങ്ങളുടെ ജിഹ്വയും ജനപക്ഷപോരാളിയുമായി പ്രയാണമാരംഭിച്ച മാധ്യമം പീഡിത ലക്ഷങ്ങളുടെ കണ്ണീരൊപ്പാന്‍ നടപ്പിലാക്കിയ പ്രായോഗിക കാല്‍വെയ്പ്പാണ് മാധ്യമം ഹെല്‍ത്ത്കെയര്‍ പ്രോഗ്രാം.

സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെ ബാഹുലൃത്തിനിടയിലും മാരകരോഗങ്ങളാല്‍ മരണത്തോട് മല്ലടിക്കുന്ന പാവങ്ങള്‍ക്ക് സാന്ത്വനമായി 2001 ഒക്ടോബറിലാണ് തുടക്കം കുറിക്കുന്നത്. ഉദാരമതികളുടെ പങ്കാളിത്തത്തോടെ , അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം, വൃക്കത്തകരാറ് പോലുള്ള രോഗങ്ങള്‍ ബാധിച്ച നിര്‍ധനരുടെ അപേക്ഷ സ്വീകരിച്ച്, സേവന സന്നദ്ധരായ ഡോക്ടര്‍മാരുടെ സൂക്ഷമപരിശോധനക്ക് ശേഷം വിദഗ്ധ ചികിത്സ ലഭൃമാക്കാനും ചെലവുകളില്‍ പങ്കുവഹിക്കാനും നാളിതുവരെ നടത്തിയ വൃവസ്ഥാപിത യത്നം ആയിരങ്ങള്‍ക്ക് രോഗശാന്തിയും ആശ്വാസം നല്‍കുവാനും സാധിച്ചു.

സന്ദര്‍ശിക്കുക..http://www.santhwanam.org
Read more »

ജനസേവനം

0 comments

ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളുടെ സുപ്രധാനമായൊരു ഭാഗമാണ് ജനസേവനം. മനുഷ്യന്റെ പ്രശ്നങ്ങല്‍ക്കും പ്രയാസങ്ങള്‍ക്കും നേരെ യാഥാര്‍ത്ഥ്യ ബോധത്തിലധിഷ്ടിതമായ ഒരു സമീപനമാണ് പ്രസ്ഥാനം എന്നും കൈകൊണ്ടിട്ടുള്ളത്.

ജനങ്ങളുടെ ദുരിതങ്ങളകറ്റുന്നതിനുള്ള കര്‍മപരിപാടികള്‍ക്ക് ജമാഅത്തന്റെ എല്ലാ ചതുര്‍വര്‍ഷ പരിപാടികളിലും മുഖ്യമായ ഇടം ലഭിക്കുകയുണ്ടായിട്ടുണ്ട്. നിശ്ശബ്ദമായി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷംതോറും പതിനായരങ്ങളുടെ കണ്ണീരൊപ്പാന്‍ പ്രസ്ഥാനത്തിന് സാധിക്കുന്നു.

പതിവു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. സകാത്ത്, ഫിത്വര്‍ സകാത്ത്, സ്വദഖ, രോഗ ചികിത്സക്കും ഭവന നിര്‍മ്മാണം,ത്തിനും വിവാഹം, വിദ്യാഭ്യാസം, കടംവീട്ടല്‍ തുടങ്ങിയവക്കുമുള്ള ധനസഹായങ്ങള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകുന്നു. പ്രാദേശിക യൂണിറ്റുകള്‍ മുതല്‍ ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്രതലം വരെയുള്ള ഓരോ ഘടകങ്ങളും സ്വതന്ത്രമായും കൂട്ടായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ വമ്പിച്ച പണവും അധ്വാനവും ചെലവഴിച്ചു നടത്തുന്ന ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇവക്ക് പുറമെയാണ്. രാജ്യത്ത് ഇടക്കിടെ നടക്കുന്ന വര്‍ഗീയ കലാപങ്ങളുടെയും പ്രകൃതി ദുരന്തങ്ങളുടെയും പാശ്ചാത്തലത്തില്‍ ജമാഅത്ത് സംഘടിപ്പിക്കാറുള്ള ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ മത-ജാതി ഭേദമന്യേ എണ്ണമറ്റ ആളുകള്‍ക്ക് ആശ്വാസവും ആശയും പകര്‍ന്നു കൊടുക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

വിഭജന കാലത്ത് ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച വര്‍ഗീയ കലാപങ്ങളെ ത്തുടര്‍ന്ന് പാറ്റ്നയില്‍ ഏര്‍പ്പെടുത്തിയ ദുരിദാശ്വാസ കേമ്പായിരുന്നു ദുരിദാശ്വാസ രംഗത്ത് ജമാഅത്തിന്റെ പ്രഥമ സംരംഭം. കലാപങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ക്യാമ്പ് നടത്തപ്പെട്ടത്. സ്വാതന്ത്യ്ര ലബ്ധിക്കു ശേഷം എണ്ണമറ്റ കലാപങ്ങളെത്തുടര്‍ന്ന് ചെറുതും വലുതുമായ നൂറുക്കണക്കിന് റിലീഫ് പ്രവര്‍ത്തനങ്ങള്‍ജമാഅത്ത് നടത്തുകയുണ്ടായി. മുറാദാബാദ്, അഹ്മദാബാദ്, ബോംബേ, ഭീവണ്ടി, ആസാം, ജംഷഡ്പൂര്‍, മീറത്ത്, ഭഗത്പൂര്‍, തുടങ്ങി ഏറ്റവും ഒടുവിലായി ഗുജറാത്തിലും വന്‍തോതിലുള്ള ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളാണ് ജമാഅത്ത് നടത്തിയത്. ഗുജറാത്തിലെ വംശഹത്യയെത്തുടര്‍ന്ന് 15 കോടി രൂപയുടെ ദുരിദാശ്വാസമാണ് അവിടെ നടത്തപ്പെട്ടത്. ഇവക്ക് പുറമെ വരള്‍ച്ച, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെത്തുടര്‍ന്നും ജമാഅത്ത് വ്യവസ്ഥാപിതമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വന്‍ദുരന്തങ്ങള്‍ വിതച്ച സുനാമിയെത്തുടര്‍ന്ന് ആന്തമാന്‍ നിക്കോബാര്‍, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലും ഈയിടെയുണ്ടായ ഭൂകമ്പത്തെതുടര്‍ന്ന് കാശ്മീര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ജമാഅത്ത് സഹായ ഹസ്തവുമായി എത്തുകയുണ്ടായി.

ജമാഅത്തിന്റെ ചില സംസ്ഥാനഘടകങ്ങള്‍ ദുരിതാശ്വായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രത്യേക വിംഗുകള്‍തന്നെ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക് റിലീഫ് വിംഗ് (കഞണ), ഗുജറാത്തിലെ ഇസ്ലാമിക് റിലീഫ് കമ്മിറ്റി (കഞഇഏ) എന്നിവ ഉദാഹരണം.

റിലീഫ് പ്രവര്‍ത്തനങ്ങള്‍

ജമാഅത്തെ ഇസ്ലാമി അതിന്റെ രൂപീകരണകാലംതൊട്ടുതന്നെ ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിപ്പോന്നിരുന്നു. വിഭജന കാലത്ത് ഉത്തരേന്ത്യയില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ ആളിപ്പടര്‍ന്നപ്പോള്‍ ബിഹാറിലെ പാറ്റ്നയില്‍ ജമാഅത്ത് ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കലാപകാരികളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, ന്യുനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം പകരുക, സമാധാനവും സമുദായ മൈത്രിയും പുനഃസ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ജമാഅത്തിന്റെ പ്രവര്‍ത്തനം. തുടര്‍ന്നിങ്ങോട്ടുള്ള നൂറ് കണക്കിന് വര്‍ഗ്ഗീയ കലാപങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സംഘടന രംഗത്തിറങ്ങുകയുണ്ടായി.

കേരള ഘടകം

അഖിലേന്ത്യാ ജമാഅത്തിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെല്ലാം കേരള ഘടകത്തിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ദുരന്തങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇരയായവരെ സഹായിക്കുന്നതിന് പുറമെ കടാശ്വാസം, ഭവനനിര്‍മാണം, ചികിത്സാസഹായം, പഠനസഹായം, തൊഴിലുപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയ മറ്റു മേഖലകളിലും ജമാഅത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

2004-ലെ സുനാമി ദുരന്തത്തില്‍ കേരളത്തിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലുമായി രണ്ട് കോടിരൂപയുടെ പുനരധിവാസ പദ്ധതിക്കാണ് കേരളഘടകം രൂപം നല്‍കിയത്.

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ വീട് നിര്‍മാണത്തിനും മറ്റുമായി 38 ലക്ഷം രൂപ ചെലവഴിച്ചു. ഇതേ പഞ്ചായത്തില്‍ പത്ത് ഫൈബര്‍ ബോട്ടു യൂനിറ്റുകള്‍ വാങ്ങാനായി 25 ലക്ഷം രൂപ നല്‍കി. ആലപ്പുഴ ജില്ലയിലെ വലിയഴീക്കലില്‍ ഭവനനിര്‍മാണത്തിനും മത്സ്യബന്ധനയൂണിറ്റുകള്‍ വാങ്ങുന്നതിനുമായി 25.5 ലക്ഷം രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. തൃശൂര്‍ ജില്ലയിലെ ആഴീക്കാട് മുനക്കലില്‍ 85ഓളം പേര്‍ക്ക് തൊഴിലുപകരണങ്ങള്‍ വാങ്ങാനും വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും 6.25 ലക്ഷം രൂപയും എറണാകുളം ജില്ലയിലെ എടവനക്കാട് 3.47 ലക്ഷവും ചെലവഴിച്ചു. തമിഴ്നാട്ടിലെ കുളച്ചലില്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് 1.23 ലക്ഷം നല്‍കി.
Read more »

കേരള മസ്ജിദ് കൌണ്‍സില്‍

0 comments

കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് ആഭിമുഖ്യം
പുലര്‍ത്തുന്നവര്‍ നേതൃത്വം നല്‍കുന്ന മസ്ജിദുകളുടെ ഏകോപന സമിതി. പള്ളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ചിട്ടയായ ഒരു ഇസ്ലാമിക സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പരിശ്രമിക്കുന്നു. പ്രസ്തുത ഉദ്ദേശ്യത്തോടെ 1992ല്‍ പി. എ. അബ്ദുല്‍ ഹകീം പ്രസിഡന്റും ടി. കെ. ഹുസൈന്‍ സെക്രട്ടറിയുമായി കേരള മസ്ജിദ് കൌണ്‍സില്‍ നിലവില്‍ വന്നു. പിന്നീട് 1996ല്‍ സൊസൈറ്റീസ് ആക്ട് തത!/ 1860ചീ. 497/1996 പ്രകാരം രജിസ്റര്‍ ചെയ്തു. കൌണ്‍സിലിന്റെ അന്നത്തെ ഭാരവാഹികള്‍ പ്രൊഫ. കെ. എ. സിദ്ദീഖ് ഹസന്‍ (ചെയര്‍മാന്‍), മര്‍ഹൂം ജ. കെ. അബ്ദുറഹ്മാന്‍ (വൈസ് ചെയര്‍മാന്‍), ജ. ടി. കെ. ഹുസൈന്‍ (സെക്രട്ടറി) എന്നിവരായിരുന്നു.

മസ്ജിദുദ്ദഅവ- വെള്ളിമാട്ക്കുന്ന്

മുസ്ലിംകളെ ഇസ്ലാമിക സംസ്കാരവും ശിക്ഷണവും നല്‍കി മാതൃകാ സമൂഹമായി വളര്‍ത്തുക, മതഭക്തിയും ധാര്‍മികബോധവും മതസൌഹാര്‍ദവും സാമുദായിക മൈത്രിയും സേവനസന്നദ്ധതയും വളര്‍ത്തി ഉത്തമപൌരന്മാരാക്കി മാറ്റുക, ഇസ്ലാമിക സദാചാരശിക്ഷണങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് കേരള മസ്ജിദ് കൌണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.

ആവശ്യമായ സ്ഥലങ്ങള്‍ കണ്െടത്തി പള്ളികള്‍ നിര്‍മിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുക, നിലവിലെ മസ്ജിദുകള്‍ക്ക് ഏകീകൃത ഘടന ഉണ്ടാക്കുക, കൌണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള പളളികളുടെ ഭരണവും നടത്തിപ്പും കാര്യക്ഷമമാക്കുക, പള്ളി ഇമാം - ഖത്വീബ്, മുഅദ്ദിന്‍ എന്നിവര്‍ക്ക് പരീശീലനത്തിനായി ദീര്‍ഘ-ഹ്രസ്വകാല കോഴ്സുകള്‍ ഏര്‍പ്പെടുത്തുക, പള്ളി മഹല്ലുകളില്‍ സാമൂഹിക സകാത്ത്, ഫിത്വര്‍ സകാത്ത്, നോമ്പുതുറ, ഉദുഹിയത്ത് എന്നിവക്ക് സംവിധാനം ഏര്‍പ്പെടുത്തുക, വിവാഹത്തിലെ ധൂര്‍ത്ത്, സ്ത്രീധനം, ദുര്‍വ്യയം എന്നീ ദുരാചാരങ്ങള്‍ക്കെതിരെ ഖുത്വബകളിലൂടെ
പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നിവ മസ്ജിദ് കൌണ്‍സിലിന്റെ കര്‍മപരിപാടികളില്‍ പെടുന്നു.

തര്‍ക്കപരിഹാരങ്ങള്‍ക്ക് അനുരഞ്ജനസമിതികള്‍, പലിശരഹിത നിധികള്‍, കുടില്‍ വ്യവസായം പോലുള്ള തൊഴിലവസര പദ്ധതികള്‍, ഗവണ്‍മെന്റ് വക പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭ്യമാക്കല്‍, മതവിഭാഗങ്ങള്‍ തമ്മില്‍ സൌഹൃദം ശക്തിപ്പെടുത്തല്‍ മദ്യം-ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ അധാര്‍മികതകള്‍ക്കും വര്‍ഗീയത തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കുമെതിരെ കൂട്ടായ ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കല്‍ തുടങ്ങിയവയും കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളാണ്. ഇമാം, മുഅദ്ദിന്‍, ഖത്വീബുമാര്‍ക്ക് കൌണ്‍സിലിംഗ് അടക്കമുള്ള പരിശീലനപരിപാടികളും സംഘടിപ്പിച്ചുവരുന്നു. ശാന്തപുരം ആസ്ഥാനമായി ഖത്വീബ് ട്രൈനിംഗ് ഇന്‍സ്റിറ്റ്യൂട്ട് (ഒരു വര്‍ഷത്തെ കോഴ്സ്) ആരംഭിച്ചിട്ടുണ്ട്.

ജനറല്‍ ബോഡി, ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്നതാണ് കൌണ്‍സിലിന്റെ ഘടന. ഭരണഘടന അനുസരിച്ച് 4 വര്‍ഷമാണ് എക്സിക്യൂട്ടീവിന്റെ കാലാവധി. ചെറുതും വലുതുമായ 400 പള്ളികള്‍ കേരള മസ്ജിദ് കൌണ്‍സിലിന് കീഴിലുണ്ട്. ജുമുഅ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മാസം തോറും ഫണ്ട് പിരിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പള്ളികളുടെ വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം നല്കിവരുന്നു.

വിലാസം:
പി.ബി. നമ്പര്‍ 833, ഹിറാ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 4
ഫോണ്‍ 0495-2722709, 2724133, ഫാക്സ് 0495-2724524

E-mail: hiragc@asianetindia.com
Read more »

മാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗ

0 comments


കേരളത്തിന്റെ ഇസ്ലാമിക നവോത്ഥാന ഭൂപടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസ സാംസ്കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും ചെയ്ത മജ്ലിസു തഅ്ലീമില്‍ ഇസ്ലാമി, ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമാണ്. ഇസ്ലാമിനെ സമഗ്ര ജീവിത വ്യവസ്ഥയായി വിഭാവന ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി അതിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ അടിത്തറ പാകി. 1950 കളുടെ തുടക്കത്തില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വികാസം പ്രാപിച്ചപ്പോള്‍ തന്നെ അതിന്റെ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കാന്‍ ആരംഭിച്ചു.

കേരളത്തില്‍ അന്ന് മത വിദ്യാഭ്യാസം അറബി മലയാളം മീഡിയത്തിലുള്ള പ്രാഥമിക കര്‍മ്മശാസ്ത്ര പഠനത്തിലും ആശയം മനസ്സിലാക്കാതെയുളള ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും പരിമിതമായിരുന്നു. ജമാഅത്തെ ഇസ്ലാമി മദ്റസാ പാഠ്യപദ്ധതിയെ അറബിമലയാളത്തില്‍ നിന്ന് മുക്തമാക്കി. പ്രൈമറി ഘട്ടം മുതല്‍ അറബി ഭാഷാ പഠനവും അര്‍ത്ഥ സഹിതമുള്ള ഖുര്‍ആന്‍, ഹദീഥ് പഠനങ്ങളും ഉള്‍പ്പെടുത്തി ഇംഗ്ളീഷ്, ഉര്‍ദു ഭാഷകളും പൊതു വിജ്ഞാനവും കൂടി ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയോടു കൂടിയ ഫുള്‍ടൈം മദ്റസകള്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്നു.

50 കളുടെ തുടക്കത്തില്‍ തന്നെ നിലവില്‍ വന്ന എടയൂര്‍, മുള്ള്യാകുര്‍ശ്ശി, ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളിലെ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയകളാണ് കേരളത്തില്‍ ജമാഅത്തു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ആദ്യ കാല മദ്റസകള്‍. പിന്നീട്. എല്‍.പി, യൂ.പി, സെക്കന്ററി സ്കൂളുകളോടനുബന്ധിച്ച് ബോര്‍ഡിംഗ് മദ്റസകള്‍
സ്ഥാപിക്കുകയുണ്ടായി.

സെക്കന്ററി തലത്തില്‍ മത വിദ്യാഭ്യാസത്തേയും സ്കൂള്‍ വിദ്യാഭ്യാസത്തേയും സമന്വയിപ്പിച്ചുകൊണ്ട് ജമാഅത്തിന്റെ കീഴില്‍ പില്‍കാലത്ത് ധാരാളം അണ്‍- എയ്ഡഡ് പ്രൈവറ്റ് സ്കൂളുകളും ഇസ്ലാമിക് ഓറിയന്റഡ് സ്കൂളുകളും നിലവില്‍ വന്നു.

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കനുസ്രുതമായി പ്രസ്ഥാനത്തിന്റെ ലക്ഷ്യ സാധ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വത്തില്‍ ധാരാളം പണ്ഡിതരായ പ്രവര്‍ത്തകരെ ആവശ്യമായി വന്നു. കാലഘട്ടത്തിന്റെ ഭാഷയില്‍ എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ഉന്നത നിലവാരത്തില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളും ബിരുദ തലത്തില്‍ ഇംഗ്ളീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ് എന്നീ വിഷയങ്ങളും സിലബസ്സിലുള്‍പ്പെടുത്തി വിവിധ പ്രദേശങ്ങളില്‍ ഉന്നതകലാലയങ്ങള്‍ ആരംഭിച്ചു. ശാന്തപുരം ഇസ്ലാമിയാ കോളജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, കുറ്റ്യാടി ഇസ്ലാമിയാ കോളജ്, കാസര്‍ഗോട് ആലിയാ അറബിക്ക് കോളജ് എന്നിവ മേല്‍ പറഞ്ഞ ലക്ഷ്യത്തിനുവേണ്ടി ആദ്യകാലത്ത് നിലവില്‍ വന്ന ഉന്നത സ്ഥാപനങ്ങളാണ്.

ജമാഅത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച് നടത്തി വരുന്ന പ്രാഥമിക മദ്റസകള്‍, സ്കൂളുകള്‍, ഇസ്ലാമിയാ കോളജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ എകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്ക്കരണങ്ങള്‍ക്കും വേണ്ടി 1979 ല്‍ സ്ഥാപിതമായതാണ് മജ്ലിസു തഅ്ലീമില്‍ ഇസ്ലാമി,കേരള.

സിലബസ്, ഇയര്‍പ്ളാന്‍, പാഠപുസ്തകങ്ങള്‍, ഇന്‍സ്പെക്ഷന്‍, ഇന്‍സര്‍വ്വീസ് കോഴ്സുകള്‍, സ്കോളര്‍ഷിപ്പ്, അധ്യാപക ക്ഷേമനിധി, ടാലെന്റ് സെര്‍ച്ച് എക്സാമിനേഷന്‍, വിദൂരവിദ്യാഭ്യാസ പദ്ധതി, കലാസാഹിത്യമത്സരങ്ങള്‍, വിദ്യാഭ്യാസ സെമിനാറുകള്‍ തുടങ്ങി പാഠ്യവും പാഠ്യേതരവുമായ മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ മജ്ലിസ് നടത്തിക്കൊണ്ടിരിക്കുന്നു.

അക്കാദമികവും സാംസ്കാരികവുമായ മേഖലയില്‍ കേരളത്തില്‍ മജ്ലിസ് നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിന്റെ മുന്‍കാല സാരഥികളായ മര്‍ഹൂം കെ.സി. അബ്ദുല്ല മൌലവി, ടി.കെ അബ്ദുല്ല സാഹിബ്, പി.എം. അബുല്‍ ജലാല്‍ മൌലവി എന്നിവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
മജ്ലിസു തഅ്ലീമില്‍ ഇസ്ലാമിയുടെ മുഖ്യ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഇസ്ലാമിക വിജ്ഞാനങ്ങളും സംസ്ക്കാരവും പ്രചരിപ്പിക്കുക.
2. പൊതുവെ സമൂഹത്തിന്റേയും വിശിഷ്യാ മുസ്ലിം സമുദായത്തിന്റേയും വിദ്യാഭ്യാസ പുരോഗതിക്കായി ഫലപ്രദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും മാതൃകാപരമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യുക.
3. മുസ്ലിം ബാലികാ ബാലന്മാര്‍ക്കും യുവജനങ്ങള്‍ക്കും ഇസ്ലാമിക ശിക്ഷണ ശീലനങ്ങള്‍ നല്‍കി അവരെ ആദര്‍ശനിഷ്ഠയും സംസ്കാര ശുദ്ധിയുമുള്ള മാതൃകാ പൌരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക.
4. മുസ്ലിം സ്ത്രീകളിലും ബഹുജനങ്ങളിലും ഇസ്ലാമിക വിജ്ഞാനങ്ങളും ധാര്‍മ്മിക സദാചാരശിക്ഷണങ്ങളും പ്രചരി പ്പിച്ച് അവരെ മാതൃകാ സമുദായമാക്കി വാര്‍ത്തെടുക്കുവാന്‍ യത്നിക്കുക.
5. വിവിധ വിജ്ഞാനീയങ്ങളില്‍ ഗവേഷണത്തിനും വിജ്ഞാന സാഹിത്യ രംഗങ്ങളില്‍ ഗ്രന്ഥ രചനക്കും പ്രോത്സാഹനവുംപിന്തുണയും നല്‍കുക.

എക്സിക്യൂട്ടീവ് കൌണ്‍സില്‍
ചെയര്‍മാന്‍ : ടി. ആരിഫലി
വൈസ്. ചെയര്‍മാന്‍ : ഒ. അബ്ദുറഹ്മാന്‍
സെക്രട്ടറി : മുഹമ്മദലി.എ
ജോ. സെക്രട്ടറി : കെ.അവറു മാസ്റര്‍

അംഗങ്ങള്‍.
ടി.കെ അബ്ദുല്ലാഹ്
എം.ഐ. അബ്ദുല്‍ അസീസ്
ശൈഖ് മുഹമ്മദ് കാരക്കുന്ന്
ടി.കെ. ഉബൈദ്
ഒ.പി. അബ്ദുസ്സലാം
എം.ടി. അബൂബക്കര്‍
എം.കെ. അബ്ദുറഹ്മാന്‍ തറുവായി

മജ്ലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നതും ആവശ്യമായ വ്യവസ്ഥകളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതും മജ്ലിസ് എക്സിക്യൂട്ടീവ് കൌണ്‍സിലാണ്.

ജമാഅത്തെ ഇസ്ലാമി, കേരളയുടെ അമീര്‍ ആണ് മജ്ലിസിന്റെ ചെയര്‍മാന്‍. മജ്ലിസിന്റെ ആദ്യത്തെ ചെയര്‍മാന്‍ കെ.സി. അബ്ദുല്ല മൌലവിയും, സെക്രട്ടറി ടി.കെ അബ്ദുല്ല സാഹിബും ഖജാന്‍ജി കെ.എം. അബ്ദുല്‍ അഹദ് തങ്ങളും ആയിരുന്നു.

ടി.കെ. അബ്ദുല്ല സാഹിബിന് ശേഷം മജ്ലിസിന്റെ സെക്രട്ടറിമാരായത് യഥാക്രമം
പി.എം. അബുല്‍ ജലാല്‍ മൌലവി, ഇ.വി.ആലിക്കുട്ടി മൌലവി, ഒ.പി. അബ്ദുസ്സലാം മൌലവി എന്നിവരാണ്. ഒരു ഹൃസ്വകാലത്ത് കെ.പി.എഫ് ഖാനും സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ മുഹമ്മദലി.എ യാണ് സെക്രട്ടറി. 2003-ല്‍ അദ്ദേഹം ജമാഅത്തെ ഇസ്ലാമി കേരളയുടെ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം മജ്ലിസ് ആസ്ഥാനത്ത് സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ജോ. സെക്രട്ടറിയെ നിയമിക്കുകയുണ്ടായി. 2004 ജൂലൈ വരെ ജോ. സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത് ഡോ.എസ് .സുലൈമാന്‍ ആണ്. 2004 ജൂലൈ മുതല്‍2005 മെയ് വരെ എ.എസ്. നൂറുദ്ദീന്‍ ജോ. സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.

ജനറല്‍ ബോഡി

മജ്ലിസിന് 46 അംഗങ്ങളുള്ള ഒരു ജനറല്‍ ബോഡിയുണ്ട്. ജനറല്‍ ബോഡി കുറഞ്ഞത് വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു. മജ്ലിസിന്റെ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുകയും വര്‍ഷാന്ത വരവു ചെലവു കണക്കുകളും ബജറ്റും അംഗീകരിക്കുകയും ചെയ്യുന്നത് ജനറല്‍ ബോഡിയാണ്.

കോഴ്സുകളും സ്ഥാപനങ്ങളും

എ. കോഴ്സുകള്‍
1. പ്രൈമറി സര്‍ട്ടിഫിക്കറ്റ് കോഴ്സ്.
പ്രാഥമിക മദ്റസാ - സ്കൂള്‍ പാഠ്യപദ്ധതിയാണിത്. 7-ാം ക്ളാസില്‍ പൊതുപരീക്ഷ നടത്തുന്നു.
2. ഇസ്ലാമിക് ഓറിയന്റഡ് സെക്കന്ററി കോഴ്സ്. (ഐ.ഒ.എസ്.സി)
നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഇസ്ലാമിക് സെക്കന്ററി പാഠ്യപദ്ധതി. സെക്കന്ററി തലത്തില്‍ സാമാന്യം വിശദമായ ഇസ്ലാമിക പഠനത്തോടൊപ്പം പി.ഒ.സി. വിഭാഗത്തില്‍ എസ്. എസ്. എല്‍.സി പരീക്ഷ എഴുതാനും പരിശീലനം നല്കുന്നു.
3. ഇസ്ലാമിക് ഹയര്‍ സെക്കന്ററി കോഴ്സ്. ( ഐ.എച്ച്.എസ്.സി)
ഹയര്‍ സെക്കന്ററി തലത്തില്‍ പ്ളസ് ടു ഹ്യുമാനിറ്റീസ് /കൊമേഴ്സ് വിഷയങ്ങളും ഇസ്ലാമിക വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള പാഠ്യ പദ്ധതി. കാലാവധി മൂന്ന് വര്‍ഷം. ഒന്നാം വര്‍ഷം പ്രിപ്പറേറ്ററി ക്ളാസും രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും യഥാക്രമം ഒന്നാം സെമസ്ററും രണ്ടാം സെമസ്ററും പൂര്‍ത്തിയാകുന്നു.
4. ആര്‍ട്സ് & ഇസ്ലാമിക് കോഴ്സ്. ( എ.ഐ.സി.)
3 വര്‍ഷത്തെ ഡിഗ്രി കോഴ്സ്. ഇസ്ലാമിക വിഷയങ്ങളോടൊപ്പം ആര്‍ട്സ്/കോമേഴ്സ് വിഷയങ്ങളില്‍ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നു.
5. ഡിപ്ളോമാ കോഴ്സ്.
മജ്ലിസു തഅ്ലീമില്‍ ഇസ്ലാമിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ ഇസ്ലാമിക പഠനത്തില്‍ രണ്ടു വര്‍ഷത്തെ ഡിപ്ളോമാ കോഴ്സ്. പ്രാഥമിക ഇസ്ലാമിക വിഭ്യാഭ്യാസം നേടാന്‍ സൌകര്യം ലഭിക്കാതെ പോയ അഭ്യസ്ത വിദ്യര്‍ക്കും ഇതര വിജ്ഞാന ശാഖകള്‍ ഐഛികമായി പഠിക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇസ്ലാമിക പഠനത്തിനുള്ളകറസ്പോണ്ടന്‍സ് കോഴ്സാണിത്. ഖുര്‍ആന്‍, ഹദീഥ്, ഇസ്ലാമിക കര്‍മശാസത്രം, ഇസ്ലാമിക ചരിത്രം, ഇസ്ലാമികദര്‍ശനം, കമ്മ്യൂണിക്കേറ്റീവ് അറബിക് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സിലബസ്. കാലാവധി രണ്ട് കൊല്ലം. യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി ഇല്ല.

മജ്ലിസ് പ്രവര്‍ത്തനങ്ങള്‍
1. സിലബസ്, ഇയര്‍പ്ളാന്‍
പ്രൈമറി മദ്റസ, സെക്കന്ററി മദ്റസ, ഇസ്ലാമിക് ഓറിയന്റഡ് സെക്കന്ററി കോഴ്സ്, ഇസ്ലാമിക് ഹയര്‍ സെക്കന്ററി, എ. ഐ.സി, ഇംഗ്ളീഷ് മീഡിയം സ്കൂള്‍ , മലയാളം മീഡിയം സ്കൂള്‍ എന്നിവക്ക് സിലബസും ഇയര്‍പ്ളാനും തയ്യാറാക്കി നല്‍കുന്നു.
2. പാഠപുസ്തകങ്ങള്‍:
വിവിധ വിഭാഗങ്ങളിലേക്ക് മജ്ലിസ് തയ്യാറാക്കി നല്‍കുന്നു.

3. പരീക്ഷകള്‍
എല്ലാ കോഴ്സുകള്‍ക്കും പാദവാര്‍ഷിക, അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നതിനു പുറമെ മജ്ലിസ് 3 പൊതു പരീക്ഷകള്‍ നടത്തുന്നു.
1. പ്രൈമറി സര്‍ട്ടിഫിക്കറ്റ് പരീക്ഷ.
2. സെക്കന്ററി സര്‍ട്ടിഫിക്കറ്റ് പരീക്ഷ.
3. ഇസ്ലാമിക് ഹയര്‍ സെക്കന്ററി പരീക്ഷ.

4. അക്കാദമിക് കൌണ്‍സിലുകള്‍.

മജ്ലിസിന് നാല് അക്കാദമിക് കൌണ്‍സിലുകള്‍ ഉണ്ട്. അവ യഥാക്രമം ഇംഗ്ളീഷ് മീഡിയം, മലയാളം മീഡിയം സ്കൂളുകള്‍, മദ്റസ, കോളജുകള്‍ എന്നിവക്കാണ്. മദ്രസാ വിഭാഗത്തില്‍ 6 മേഖലകളിലായി മേഖലാ അക്കാദമിക് കൌണ്‍സിലുകളും പ്രവര്‍ത്തിക്കുന്നു.

5. അധ്യാപക പരീശീലന കോഴ്സുകള്‍.

അധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ വിഭാഗങ്ങള്‍ക്ക് ഹ്യസ്വകാല ഓറിയന്റേഷന്‍ കോഴ്സുകള്‍ നടത്തുന്നു.
പാഠപുസ്തക ഓറിയന്റേഷന്‍ പരിപാടികള്‍, ഭാഷയിലും കോര്‍ സബ്ജക്ടുകളിലുമുള്ള അധ്യാപന രീതിയില്‍ പരിശീലന കോഴ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

6. ഇന്‍സ്പെക്ഷന്‍

മദ്റസ, സ്കൂള്‍, കോളജ് വിഭാഗങ്ങളില്‍ ഇന്‍സ്പെക്ഷന്‍ സംവിധാനം നിലവിലുണ്ട്. ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്ഥാപന സൌകര്യങ്ങള്‍ ഓഫീസ് രേഖകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

7. മജ്ലിസ് ഫെസ്റ്

വിദ്യാര്‍ത്ഥികളുടെ വിജ്ഞാന കലാ-സാഹിത്യ കഴിവുകള്‍ ലക്ഷ്യബോധത്തോടെ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു.അതിനായി വര്‍ഷം തോറം മജ്ലിസ് ഫെസ്റ് സംഘടിപ്പിക്കുന്നു. ഇടവിട്ട വര്‍ഷങ്ങളില്‍ യഥാക്രമം മദ്റസ, സ്കൂള്‍,കോളജ് എന്നിവക്കായി ഫെസ്റുകള്‍ സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ സ്ഥാപന തല ഫെസ്റുകളും രണ്ടാം ഘട്ടത്തില്‍ മേഖലാ തല ഫെസ്റുകളും മൂന്നാം ഘട്ടത്തില്‍ സംസ്ഥാന ഫെസ്റും നടക്കുന്നു.

8. വിദ്യാര്‍ത്ഥചശറ്റക്ക് സ്കോളര്‍ഷിപ്പ്.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉന്നത പഠനത്തിലും പ്രൊഫഷണല്‍ കോഴ്സുകളിലും ചേര്‍ന്നിട്ടുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നു.

9. അധ്യാപക ക്ഷേമനിധി

മജ്ലിസ് സ്ഥാപനങ്ങളിലെ അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും ക്ഷേമത്തിനായി അധ്യാപക ക്ഷേമനിധി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്റാമ്പ് വില്‍പനയിലൂടെയും ഉദാരമതികളുടെ സംഭാവനയിലൂടെയുമാണ് നിധി സമാഹരിക്കുന്നത്. മജ്ലിസ് സ്ഥാപനങ്ങളില്‍ 5 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായിട്ടുള്ള അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഭവനനിര്‍മ്മാണം, വിവാഹം, കടബാധ്യത തീര്‍ക്കല്‍, ആശ്രിതരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു. സര്‍വ്വീസ് കാലയളവില്‍ പതിനായിരം രൂപ വരെ സഹായം ലഭിക്കുന്നു. നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.

10.അധ്യാപക അവാര്‍ഡ്

മാതൃകാ യോഗ്യരായ അധ്യാപകര്‍ക്ക് 2004-05 വര്‍ഷം മുതല്‍ മജ്ലിസ് അധ്യാപക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. വ്യക്തിപരമായ കഴിവുകള്‍, ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍,
പാഠ്യേതര പ്രവര്‍ത്തനത്തിലുള്ള സംഭാവനകള്‍, മജ്ലിസ് പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, സൃഷ്ടിപരത തുടങ്ങിയവയാണ് അവാര്‍ഡിന് പരിഗണിക്കുന്ന വശങ്ങള്‍

10.എം.ടി.എസ്. എക്സാമിനേഷന്‍

വളരുന്ന തലമുറയുടെ കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തില്‍ അവരുടെ അക്കാദമിക മികവും ബുദ്ധിപരമായ കഴിവും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനുള്ളശേഷിയും
പരിപോഷിപ്പിക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച ശ്രദ്ധേയമായ പരിപാടിയാണ് മജ്ലിസ് ടാലെന്റ് സെര്‍ച്ച് (എം.ടി.എസ്.) എക്സാമിനേഷന്‍. 2003-04 വര്‍ഷം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആരംഭിച്ച പദ്ധതിയില്‍ 2005-06 ല്‍ മലയാളംമീഡിയംസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയും ഉള്‍പ്പെടുത്തി.

മേല്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും വിദ്യാഭ്യാസ മേഖലയെ പൊതുവായും ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയെ പ്രത്യേകമായും ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

http://majliskerala.org
Read more »

ജമാഅത്തെ ഇസ്ലാമി കേരളത്തില്‍

0 comments


1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944-ലാണ്. മര്‍ഹൂം ഹാജി വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഠാന്‍കോട്ടിലെ ദാറുല്‍ഇസ്ലാമില്‍നിന്ന് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട്, സജീവ ഇസ്ലാഹി പ്രവര്‍ത്തകനായ കുഞ്ഞോയി വൈദ്യരുടെ സഹകരണത്തോടെ സ്റഡി ക്ളാസുകള്‍ നടത്തിവന്നു.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു ഹാജിസാഹിബ്. അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ ആരംഭിക്കാന്‍ അദ്ദേഹം സമയം കണ്െടത്തി. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജിസാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1948 ജനുവരി 30-ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. 1945-ല്‍ മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ കൃതികളും 1947-ല്‍ 'ഇന്ത്യന്‍ യൂനിയനും ഇസ്ലാമികപ്രസ്ഥാനവും' ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചതിനാല്‍ ജമാഅത്തെ ഇസ്ലാമി വിഭാവനംചെയ്യുന്ന ഇസ്ലാമിക ജീവിതക്രമത്തിന്റെ ഒരേകദേശ ചിത്രം പരിമിതമായ ഒരു വൃത്തത്തിനെങ്കിലും ലഭിച്ചുകഴിഞ്ഞിരുന്നു. 1947-ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍മാരായിരുന്ന ശൈഖ് മുഹമ്മദ് മൌലവി, എ.കെ. അബ്ദുല്ലത്ത്വീഫ് മൌലവി, പറപ്പൂര് അബ്ദുര്‍റഹ്മാന്‍ മൌലവി, കൂട്ടായി അബ്ദുല്ല ഹാജി, എ. അലവി മൌലവി, കെ. ഉമര്‍ മൌലവി തുടങ്ങിയവരും പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നു കാണുന്നത് കൌതുകകരമാണ്. ആ സമ്മേളനത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹാജി സാഹിബ് ചെയ്ത പ്രസംഗത്തോട് പ്രസ്തുത നേതാക്കള്‍ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഈയാദര്‍ശം ഉള്‍ക്കൊണ്ടവരെല്ലാം ഒരിടത്ത് ഒരു കോളനിയായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്ന നിര്‍ദേശം ഉമര്‍ മൌലവി മുന്നോട്ടുവെക്കുകയുമുണ്ടായി. ഉല്പതിഷ്ണു പണ്ഡിതന്‍മാരെ പിന്നീട് പ്രസ്ഥാനത്തില്‍നിന്നകറ്റിയതും ചിലരെ ശത്രുക്കള്‍ തന്നെയാക്കി മാറ്റിയതും മുഖ്യമായും രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാണന്ന് കരുതപ്പെടുന്നു. അവരിലധികപേരും ഉറച്ച മുസ്ലിംലീഗുകാരായിരുന്നു. 1947 മാര്‍ച്ചില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ സമ്മേളനം അംഗീകരിച്ച പ്രമേയം മുഹമ്മദലി ജിന്നയുടെ നായകത്വത്തില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്നതും ആയിരുന്നു. (ശബാബ് സെമിനാര്‍ പതിപ്പ് 1997)

1948 ജനുവരിയില്‍ വളാഞ്ചേരിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. എന്നാല്‍, അതേവര്‍ഷം ആഗസ്റ് 21-ന് കോഴിക്കോട്ടു ചേര്‍ന്ന വിശേഷാല്‍ സമ്മേളനമാണ് ജമാഅത്തിന്റെ ചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലയിലെ വാണിമേലില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതികൂല സാഹചര്യങ്ങളാല്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. ഈ സമ്മേളനത്തില്‍വച്ച് വളാഞ്ചേരിയിലെ ജമാഅത്ത് ഓഫീസ് മലബാര്‍ ഹല്‍ഖയുടെ പ്രഥമ കേന്ദ്രമാക്കാനും ഖയ്യിം വി.പി. മുഹമ്മദലി സാഹിബിനെ സഹായിക്കാന്‍ കെ.സി. അബ്ദുല്ല മൌലവിയെക്കൂടി കേന്ദ്ര ഓഫീസില്‍ നിശ്ചയിക്കാനും തീരുമാനമായി (അന്ന് മലബാര്‍ ഹല്‍ഖക്ക് അമീര്‍ ഉണ്ടായിരുന്നില്ല. ഖയ്യിം (സെക്രട്ടറി) ആണുണ്ടായിരുന്നത്). ജമാഅത്തെ ഇസ്ലാമിയുടെ മലയാള മുഖപത്രമായ 'പ്രബോധനം' പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചത് ഈ സമ്മേളനമാണ്. തദ്വിഷയകമായി എടപ്പാളിലെ താജുദ്ദീന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗത്തില്‍വച്ച് ഖയ്യിമിനുപുറമെ പന്ത്രണ്ട് അംഗങ്ങളടങ്ങിയ മജ്ലിസ് ശൂറയും തെരഞ്ഞെടുക്കപ്പെട്ടു. ഹാജി വി.പി. കുഞ്ഞിപ്പോക്കര്‍, ടി.കെ.വി. മൊയ്തീന്‍കുട്ടി, സി.എം. മൊയ്തീന്‍കുട്ടി, പി.മരക്കാര്‍, യു. മുഹമ്മദ്, ടി.ടി. കമ്മു (എല്ലാവരും വളാഞ്ചേരിക്കാര്‍), മുഹമ്മദ് ത്വായി മൌലവി, കെ. അബ്ദുല്ല ശര്‍ഖി(കാസര്‍കോട്), മുഹമ്മദ് ഹനീഫ് മൌലവി, ബഷീര്‍ അഹ്മദ്(കോഴിക്കോട്), ടി. മുഹമ്മദ് (കൊടിഞ്ഞി), കെ.സി അബ്ദുല്ല മൌലവി(കൊടിയത്തൂര്‍) എന്നിവരായിരുന്നു ശൂറാ അംഗങ്ങള്‍. കൃത്യം ഒരു വര്‍ഷത്തിനുശേഷം 1949 ആഗസ്റ് മുതല്‍ പ്രബോധനം പ്രതിപക്ഷം പ്രസിദ്ധീകരണമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയുമാണ് 'പ്രബോധനം' പ്രധാനമായും ചെയ്തുവന്നത്. പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും 'പ്രബോധന'ത്തിലൂടെ വെളിച്ചംകണ്ടവയാണ്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ അറബി-മലയാളത്തിലൂടെ മാത്രം
പുറത്തിറങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍ സാമാന്യം വെടിപ്പുള്ള മലയാളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാന്‍ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്ലാമി വാസ്തവത്തില്‍ മറ്റുള്ളവര്‍ക്കുകൂടി വഴികാട്ടുകയാണ് ചെയ്തത്. ആദ്യം തിരൂരിലെ ജമാലിയാ പ്രസ്സിലായിരുന്നു പ്രബോധനത്തിന്റെ അച്ചടി. പിന്നീട്, 1953-ല്‍ എടയൂരില്‍ സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തി. പ്രസിദ്ധീകരണമാരംഭിച്ച് നാലു മാസങ്ങള്‍ക്കകം 'പ്രബോധന'ത്തിന്റെ പ്രചാരം 1700 കോപ്പിയായി ഉയര്‍ന്നതായി 1949-ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. പ്രതിമാസം 50 ക. നഷ്ടം സഹിച്ചായിരുന്നു പത്രത്തിന്റെ നടത്തിപ്പ്.പ്രതിപക്ഷപത്രമായി തുടങ്ങിയ പ്രബോധനം സാമ്പത്തിക പ്രയാസങ്ങളാല്‍ മാസത്തില്‍ ഒന്നായി ഇടക്കാലത്ത് ചുരുങ്ങുകയുണ്ടായി. പിന്നീട്സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ വീണ്ടും പാക്ഷികമായി മാറി. 1964-ല്‍ അത് ഒരേ സമയം വാരികയും മാസികയുമായി വളര്‍ന്നു. കേരള ജമാഅത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദലി സാഹിബായിരുന്നു പ്രബോധനത്തിന്റെ പ്രഥമ പത്രാധിപര്‍. അദ്ദേഹത്തിനുശേഷം ടി. മുഹമ്മദ് പത്രാധിപരായി. വാരികയുടെ ആദ്യത്തെ എഡിറ്റര്‍ ടി.കെ. അബ്ദുല്ലയായിരുന്നു.

അഖിലേന്ത്യാ നേതാക്കളും പണ്ഡിതന്‍മാരുമായ മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി, മൌലാനാ സിബ്ഗത്തുല്ല ബഖ്തിയാരി, മൌലാനാ ഇസ്മഈല്‍ സാഹിബ്, മൌലാനാ ശൈഖ് അബ്ദുല്ല, ജനാബ് മുഹമ്മദ് യൂസുഫ് സാഹിബ്, മൌലാനാ ഷാ സിയാവുല്‍ ഹഖ് എന്നിവരുടെ കേരള പര്യടനങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആദ്യകാല വളര്‍ച്ചയില്‍ ശ്രദ്ധേയമായ നാഴികകല്ലായിരുന്നു.

സമ്മേളനങ്ങള്‍
പതാക, മുദ്രാവാക്യങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ ശൈലികളോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തമോ ഇല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെസ്സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തകരെ കര്‍മോല്‍സുകരാക്കാനും ശക്തിപ്രകടനത്തിനുമുള്ള അവസരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സംഘടിപ്പിക്കപ്പെടുന്ന അതിന്റെ സംസ്ഥാന സമ്മേളനങ്ങളായിരുന്നു. വളാഞ്ചേരി(1948), കോഴിക്കോട്(1948),കുറ്റ്യാടി (1949), വളപട്ടണം(1950), ശാന്തപുരം(1952), എടയൂര്‍(1953), മലപ്പുറം(1955), ആലുവ(1957), കോഴിക്കോട് മൂഴിക്കല്‍(1960) എന്നീ സംസ്ഥാന സമ്മേളനങ്ങള്‍ ജമാഅത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ വിളിച്ചോതുന്നവയായിരുന്നു. എങ്കിലും അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റും എണ്ണം അപ്പോഴും പരിമിതമായിരുന്നു. 1969 മാര്‍ച്ച് 8, 9 തീയതികളില്‍ മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനം എണ്ണത്തിലും വണ്ണത്തിലും ഗംഭീരവും പ്രതിയോഗികളെ അമ്പരപ്പിക്കുന്നതുമായിരുന്നു. വനിതകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കില്‍ പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും സന്ദര്‍ശകരും പ്രത്യേകം കെട്ടിയുണ്ടാക്കിയ പ്രവിശാലമായ പന്തലുകളില്‍ അച്ചടക്കത്തോടെ കഴിച്ചുകൂട്ടിയതും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നമസ്കാരങ്ങള്‍ നിര്‍വഹിച്ചതും മുസ്ലിം കേരളത്തില്‍ ആദ്യാനുഭവമായിരുന്നുവെന്നതില്‍ സംശയമില്ല. ബിഷപ്പ് പത്രോണി, എന്‍.വി. കൃഷ്ണവാരിയര്‍, കമ്യൂണിസ്റ് ബുദ്ധിജീവി പി.ടി. ഭാസ്കരപ്പണിക്കര്‍ തുടങ്ങി സമ്മേളനത്തോടനുബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളെയും അച്ചടക്കപൂര്‍ണമായ ആ മഹദ്സമ്മേളനം അത്ഭുതപ്പെടുത്തുകയുണ്ടായി. ചരിത്രത്തിലാദ്യമായി മലയാളപത്രങ്ങളുടെ വന്‍ കവറേജ് ജമാഅത്തെ ഇസ്ലാമിക്ക് ലഭിച്ചതും പ്രസ്തുത സമ്മേളനത്തോടെയാണ്. നീണ്ട ഇടവേളക്കുശേഷം 1982-ലാണ് വീണ്ടും ഒരു സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചത്. മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ടു തന്നെ ചേര്‍ന്നത് യാദൃഛികമാവാമെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം കേരളത്തിന്റെയും ചരിത്രത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു 'ദഅ്വത്ത് നഗര്‍' സമ്മേളനം. 1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെയും അതിന്റെ മറവില്‍ അടിച്ചേല്‍പിക്കപ്പെട്ട നിരോധത്തെയും അതിജീവിച്ച ജമാഅത്ത് വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷം വിപുലമായ പ്രചാരണ ജനസമ്പര്‍ക്ക പരിപാടികളോടെ സംഘടിപ്പിച്ചതായിരുന്നു ദഅ്വത്ത് നഗര്‍ സമ്മേളനം. ഇരുപതിനായിരത്തോളം സ്ത്രീകളും മുക്കാല്‍ ലക്ഷത്തോളം പുരുഷന്മാരും പങ്കെടുത്ത ഈ സമ്മേളനം, കേരളത്തിലെ പ്രഗത്ഭ പ്രഭാഷകനായ പ്രൊഫ. സുകുമാര്‍ അഴീക്കോടിനുപോലും സഭാകമ്പം സൃഷ്ടിക്കാന്‍ മാത്രം ശാന്തഗംഭീരമായിരുന്നു. പ്രെഫ.എം.പി. മന്‍മഥന്‍, അബ്ദുല്ല അടിയാര്‍ തുടങ്ങിയവര്‍ പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി.


1998 ഏപ്രില്‍ 18, 19 തീയതികളില്‍ മലപ്പുറം ജില്ലയിലെ തന്നെ കൂരിയാടില്‍(ഹിറാനഗര്‍) ചേര്‍ന്നതാണ് ഒടുവിലത്തെ സംസ്ഥാന സമ്മേളനം. വിശിഷ്ടാതിഥികളായ ജോണ്‍ എല്‍. എസ്പോസിറ്റോ(അമേരിക്ക), സിറാജ് വഹാജ്(അമേരിക്ക), മുഹമ്മദ് ഖുതുബ്(ഖത്തര്‍), ഡോ. അലി ഖ്വറദാഗി(ഖത്തര്‍), ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളായ മൌലാനാ സിറാജുല്‍ഹസന്‍, മുഹമ്മദ് ജഅ്ഫര്‍, സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി, ഡോ. എഫ്.ആര്‍. ഫരീദി, എന്നിവരടക്കം പ്രഗത്ഭര്‍ സംബന്ധിച്ച ഹിറാനഗര്‍ സമ്മേളനം ജനസാന്നിധ്യത്തിലും പരിപാടികളുടെ വൈവിധ്യത്തിലും മീഡിയാ കവറേജിലും ചരിത്രസംഭവമായി. ഒരു ലക്ഷത്തിലധികം പുരുഷന്‍മാരും അരലക്ഷത്തോളം സ്ത്രീകളുമാണ് ഹിറ സമ്മേളനത്തില്‍ സംബന്ധിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഇസ്ലാമിനെ കേവലം പാരമ്പര്യ മതമെന്നതിലുപരി സര്‍വ മനുഷ്യരെയും സംബോധന ചെയ്യുന്ന സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയായി അവതരിപ്പിക്കുകയും മുസ്ലിം സമൂഹം സാമാന്യമായി അതംഗീകരിക്കുകയും ചെയ്തതാണ് ചിന്താരംഗത്ത് ജമാഅത്തെ ഇസ്ലാമി സാധിച്ച വിപ്ളവമെങ്കില്‍, ഇസ്ലാമിനെ സമഗ്ര ജീവിതവ്യവസ്ഥയായി വിഭാവനം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്ക് അടിത്തറപാകിയതാണ് ആ രംഗത്ത് അത് കൈവരിച്ച നേട്ടം. വിദ്യാഭ്യാസത്തെ മതപരമെന്നും ലൌകികമെന്നും വേര്‍തിരിച്ച്, മതവിദ്യാഭ്യാസത്തെ അറബി-മലയാളം മീഡിയത്തിലുള്ള പ്രാഥമിക കര്‍മശാസ്ത്ര പഠനത്തിലും ആശയം ഗ്രഹിക്കാതെയുള്ള ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും ഒതുക്കിയിരിക്കുകയായിരുന്നു കേരളത്തിലെ വലിയൊരു വിഭാഗം പണ്ഡിതന്‍മാര്‍. ജമാഅത്തെ ഇസ്ലാമിയാകട്ടെ മദ്റസാ പാഠ്യപദ്ധതിയെ അറബി-മലയാളത്തില്‍നിന്നു മുക്തമാക്കി. പ്രൈമറി ഘട്ടം മുതല്‍ അറബിഭാഷാ പഠനവും അര്‍ഥസഹിതമുള്ള ഖുര്‍ആന്‍-ഹദീസ് പഠനങ്ങളും ഏര്‍പ്പെടുത്തി. ഇംഗ്ളീഷ്, ഉറുദു ഭാഷകളും പൊതുവിജ്ഞാനവും ഗണിതവും കൂടി ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയോടുകൂടിയ ഫുള്‍ടൈം മദ്റസകളും ജമാഅത്തിന്റെ കീഴില്‍ നിലവില്‍വന്നു. പിന്നീട് എല്‍.പി, യു.പി, സെക്കന്ററി സ്കൂളുകളോടനുബന്ധിച്ച് ബോര്‍ഡിംഗ് സൌകര്യങ്ങളോടെയും അല്ലാതെയും മദ്റസകള്‍ സ്ഥാപിക്കുക ജമാഅത്തിന്റെ ഒരു പ്രധാന പരിപാടിയായി വികസിച്ചു.

കാലഘട്ടത്തിന്റെ ഭാഷയില്‍ എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ജമാഅത്തെ ഇസ്ലാമി ആര്‍ട്സ് & ഇസ്ലാമിക് കോഴ്സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിയ കോളേജുകള്‍ ആരംഭിച്ചതും ജമാഅത്ത് നിര്‍വഹിച്ച മറ്റൊരു സേവനമാണ്.

മതവിദ്യാഭ്യാസത്തിനുകൂടി അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ അംഗീകാരത്തോടെയും അല്ലാതെയും നടത്തുന്ന അണ്‍എയ്ഡഡ് പ്രൈവറ്റ് സ്കൂളുകളും വിദ്യാഭ്യാസ മേഖലയില്‍ ജമാഅത്ത് നിറവേറ്റുന്ന സേവനമാണ്.

ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രാദേശികമായി സ്ഥാപിച്ച് നടത്തിവരുന്ന മദ്റസകള്‍, കോളേജുകള്‍ എന്നിവയുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങള്‍ക്കും വേണ്ടി 1979-ല്‍ ഹല്‍ഖാ കേന്ദ്രത്തില്‍ മജ്ലിസുത്തഅ്ലീമില്‍ ഇസ്ലാമി നിലവില്‍വന്നു.

ഇസ്ലാമിക് യൂനിവേഴ്സിറ്റി
കേരളത്തിന്റെ ഇസ്ലാമിക വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി ശാന്തപുരം ഇസ്ലാമിയാ കോളേജ് 'അല്‍ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ' എന്ന പേരില്‍ സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു. 2003 മാര്‍ച്ച് 1-ന് സര്‍വകലാശാലയുടെ പ്രഖ്യാപനം ലോകപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയാണ് നിര്‍വഹിച്ചത്.

പള്ളികള്‍
പ്രാരംഭ ഘട്ടത്തില്‍ സ്വന്തമായി പള്ളികള്‍ സ്ഥാപിക്കുക എന്ന പരിപാടി ജമാഅത്തിനുണ്ടായിരുന്നില്ല. മുസ്ലിംകളുടെ പൊതുസ്വത്തായ പള്ളികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു മാത്രമേ പ്രസ്ഥാനം ചിന്തിച്ചിരുന്നുള്ളൂ. ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റ്യാടി തുടങ്ങി അപൂര്‍വം ചിലയിടങ്ങളില്‍ ജുമുഅഃ ഖുതുബ നിര്‍വഹിക്കാനുള്ള സൌകര്യം ജമാഅത്ത് പണ്ഡിതന്മാര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രസ്ഥാനം വളര്‍ന്നുവികസിക്കുകയും പള്ളികള്‍ പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ മാധ്യമങ്ങള്‍കൂടിയാണെന്നു ബോധ്യപ്പെടുകയും മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള പള്ളികള്‍ ജമാഅത്തുകാരെസ്സംബന്ധിച്ചിടത്തോളം വിലക്കപ്പെടുന്ന അനുഭവങ്ങള്‍ നിരന്തരമായുണ്ടാവുകയും ചെയ്തപ്പോള്‍ സൌകര്യവും സാധ്യതയുമുള്ളിടത്ത് പള്ളികള്‍ സ്ഥാപിക്കുകയെന്നത് ജമാഅത്തു പരിപാടിയുടെ ഭാഗമായി. ഇപ്പോള്‍ ജമാഅത്തിന് കീഴിലുള്ള പള്ളികള്‍ക്ക് ആവശ്യമായ മേല്‍നോട്ടവും നിര്‍ദേശങ്ങളും നല്കാന്‍ കേരള മസ്ജിദ് കൌണ്‍സില്‍ എന്ന പേരില്‍ ഒരു സമി തി പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹിക ക്ഷേമം
ഇസ്ലാമിനെ ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടാത്ത ഒരു സമ്പൂര്‍ണ പ്രസ്ഥാനത്തിന്, സാമൂഹിക ക്ഷേമത്തിനായുള്ള ഇസ്ലാമികാധ്യാപനങ്ങളെ സാധ്യമായ പരിധികളിലെങ്കിലും പ്രായോഗികമാക്കാതിരിക്കാനാവില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അധികാരത്തിന്റെ പിന്‍ബലമില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന സാമൂഹികക്ഷേമ പദ്ധതികളും പരിപാടികളുമുണ്ട്. അതിലേറ്റവും പ്രധാനം സകാത്തിന്റെ സാമൂഹികവിതരണം തന്നെ.

ജമാഅത്ത് അംഗങ്ങളുടെ സകാത്ത് ബൈതുല്‍മാലിനെ ഏല്‍പിക്കുകയാണ് നിശ്ചിത വ്യവസ്ഥ. ബൈതുല്‍മാല്‍ സകാത്ത് സംഖ്യ അര്‍ഹരായ അവകാശികള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ജമാഅത്ത് ഘടകങ്ങളോ പ്രവര്‍ത്തനവൃത്തങ്ങളോ നിലവിലുള്ള പ്രദേശങ്ങളില്‍, സഹകരിക്കുന്ന എല്ലാ മുസ്ലിംകളില്‍നിന്നും സകാത്ത് തുക പിരിച്ചെടുത്ത് അതതു പ്രദേശത്തെ അര്‍ഹര്‍ക്കിടയില്‍ വിതരണംചെയ്യുന്ന സംഘടിത സംവിധാനവും നിലവിലുണ്ട്. ഫിത്ര്‍ സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും ഏതാണ്െടല്ലാ ഹല്‍ഖകളും കാര്യക്ഷമമായി നടത്തിവരുന്നു.

പാവങ്ങളെയും ഇടത്തരക്കാരെയും കടക്കെണിയില്‍നിന്ന് ഒരളവോളമെങ്കിലും രക്ഷിക്കാനുതകുന്ന ഏര്‍പ്പാടാണ് പലിശരഹിത വായ്പാനിധികള്‍. ഇത്തരം നിധികളുടെ ഏകീകരണത്തിനും പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി ഒരു മാര്‍ഗനിര്‍ദേശക വേദി നിലവില്‍വന്നിട്ടുണ്ട്.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ആപത്തുകള്‍ നേരിട്ടവര്‍ക്കുള്ള ധനസഹായവും ജമാഅത്തിന്റെ സാമൂഹികസേവന സംരംഭങ്ങളില്‍ എല്ലായ്പോഴും പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ഓരോ ഘടകവും അതിന്റെ പരിധിയില്‍ നിറവേറ്റുന്ന ഈ സേവനം പ്രശ്നത്തിന്റെ ഗൌരവമനുസരിച്ച് സംസ്ഥാനതലത്തിലും നിര്‍വഹിക്കാറുണ്ട്. ദുരിതാശ്വാസ ജനസേവനരംഗത്തെ സജീവ കായിക സാന്നിധ്യമാണ് ഐഡിയല്‍ റിലീഫ് വിംഗ്.

ആതുരശുശ്രൂഷാ രംഗത്ത് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംരംഭങ്ങള്‍ എടുത്തുപറയത്തക്കതാണ്. ശാന്തി ഹോസ്പിറ്റല്‍(ഓമശ്ശേരി), അന്‍സാര്‍ ഹോസ്പിറ്റല്‍(പെരുമ്പിലാവ്), അല്‍ഹുദാ ട്രസ്റ് ഹോസ്പിറ്റല്‍(ഹരിപ്പാട്), ഐ.എം.ടി. ഹോസ്പിറ്റല്‍(കൊടുങ്ങല്ലൂര്‍) എന്നിവ സേവനരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഡോക്ടര്‍മാരുടെ എത്തിക്കല്‍ മെഡിക്കല്‍ ഫോറം, മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോജക്റ്റ് എന്നീ മഹല്‍ സേവന സംരംഭങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ട്രസ്റുകളും സൊസൈറ്റികളും അനാഥസംരക്ഷണ രംഗത്തേക്ക് ചെയ്ത് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. എടുത്തുപറയാവുന്ന ഏറ്റവും വലിയ സ്ഥാപനം വാടാനപ്പള്ളി ഇസ്ലാമിക് എഡ്യുക്കേഷന്‍ ട്രസ്റിന്റെ കീഴിലുള്ള അനാഥശാലതന്നെ. 1989-ല്‍ കൊടിയത്തൂര്‍ വാദിറഹ്മ കോംപ്ളക്സില്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ സ്ഥാപിച്ച അല്‍ഇസ്ലാഹ് ഓര്‍ഫനേജ് വൃത്തിയിലും വ്യവസ്ഥയിലും പഠനനിലവാരത്തിലും മൊത്തം അനാഥശാലകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ജമാഅത്ത് സ്ഥാപനങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. തിരൂര്‍ക്കാട് ഹമദ് ഐ.ടി.സി, പഴയങ്ങാടി വാദിഹുദായിലെ ഐ.ടി.സി, കാസര്‍കോട് ആലിയ കോംപ്ളക്സിലെ ആലിയ ടെക്നിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട്, പെരുമ്പിലാവ് അന്‍സാര്‍ ട്രസ്റിന്റെ കീഴില്‍ വനിതകള്‍ക്കായി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവ മികച്ച സ്ഥാപനങ്ങളാണ്.

സ്ത്രീധനത്തിനും വിവാഹങ്ങളോടനുബന്ധിച്ച ധൂര്‍ത്തിനുമെതിരെ കേരള ജമാഅത്തെ ഇസ്ലാമി 1987-ല്‍ സംഘടിപ്പിച്ച സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി ഈ ദിശയില്‍ ആസൂത്രിതമായ പ്രഥമ
കാല്‍വയ്പായിരുന്നു. ഇതിന്റെ ഫലമായി ഇസ്ലാമിക് മാര്യേജ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ കീഴില്‍ സ്ത്രീധനരഹിത വിവാഹങ്ങള്‍ ഒറ്റയായും കൂട്ടായും നടക്കുന്നു.

സ്ത്രീകള്‍, വിദ്യാര്‍ഥി യുവജനങ്ങള്‍
ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍ക്കേ വനിതാക്ളാസുകള്‍ സംഘടിപ്പിച്ചുവന്നിരുന്നു. പിന്നീട് വനിതാ ഹല്‍ഖകള്‍ രൂപീകൃതമായി. 1960-ല്‍ ചേന്ദമംഗല്ലൂരില്‍ ആരംഭിച്ച മദ്റസത്തുല്‍ ബനാത്താണ് (ഇതുതന്നെയാണ് കേരളത്തിലെ പ്രഥമ മുസ്ലിം വനിതാ സ്ഥാപനവും) വനിതാ വിദ്യാഭ്യാസരംഗത്ത് ജമാഅത്ത് ആദ്യമാരംഭിച്ച സംരംഭം. ഇന്നത് ഇസ്ലാഹിയ വനിതാ കോളേജാണ്. തലശ്ശേരി, പെരിങ്ങാടി, വടകര, കുറ്റ്യാടി, വണ്ടൂര്‍, തിരൂര്‍ക്കാട്, കൊടുങ്ങല്ലൂര്‍, മുവാറ്റുപുഴ, മന്നം പറവൂര്‍ എന്നിവിടങ്ങളിലും ഇന്ന് ജമാഅത്ത് നിയന്ത്രണത്തിലുള്ള വനിതാ കോളേജുകളുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളേജിന്റെ അനുബന്ധ സ്ഥാപനമായ വണ്ടൂര്‍ വനിതാ കോളേജാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച യുവതികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃതരൂപവും കാര്യക്ഷമതയും കൈവന്നത് 1984-ല്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപീകരിക്കപ്പെട്ടതോടെയാണ്. വ്യാപകമായ പ്രചാരമുള്ള 'ആരാമം' വനിതാ മാസിക സ്ത്രീകളുടെ ബോധവല്‍ക്കരണത്തില്‍ ഗണനീയമായ പങ്കുവഹിക്കുന്നു.

1969-ല്‍ ഫാറൂഖ് കോളേജ് കാമ്പസ് കേന്ദ്രമാക്കി ജമാഅത്ത് അനുഭാവികളായ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ ഐഡിയല്‍ സ്റുഡന്റ്സ് ലീഗില്‍ ജമാഅത്തിന്റെ ഔദ്യോഗികാഭിമുഖ്യം ഉണ്ടായിരുന്നില്ലെങ്കിലും വിദ്യാര്‍ഥി യുവജനങ്ങളില്‍ ആദര്‍ശബോധം വളര്‍ത്തുന്നതില്‍ ആ സംഘടന പ്രശംസാര്‍ഹമായ പങ്കു വഹിക്കുകയുണ്ടായി. 1975-ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ജമാഅത്ത് നിയമവിരുദ്ധമാക്കപ്പെട്ടപ്പോള്‍ ഐ.എസ്.എല്ലിനെ അതിന്റെ ഭാരവാഹികള്‍ പിരിച്ചുവിട്ടു. പിന്നീട് 1977-ല്‍ അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) ജമാഅത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി. ജമാഅത്തിന്റെ രക്ഷാധികാരിത്വം സ്വീകരിക്കുന്ന വിഷയത്തില്‍ വിയോജിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സിമി ജമാഅത്തുമായി അകന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. 1983-ല്‍ വിവിധ സംസ്ഥാനങ്ങളിലെ ജമാഅത്ത് അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്നു രൂപംനല്‍കിയ സ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാധികാരത്തിലുള്ള വിദ്യാര്‍ഥി സംഘടന. ജമാഅത്ത് ഘടകങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളിലും എസ്.ഐ.ഒവിന് യൂനിറ്റുകളുണ്ട്.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
വിദ്യാര്‍ഥി യുവജനസംഘടനയായിട്ടാണ് ആരംഭിച്ചതെങ്കിലും എസ്.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിച്ച വിദ്യാര്‍ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങള്‍ക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു. പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ താരതമ്യേന യുവാക്കള്‍ കൂടുതലുള്ള കേരളത്തിലാണ് ഇസ്ലാമിക യുവജനസംഘടന ആദ്യമായി നിലവില്‍വന്നത്. 2003-ല്‍ കൂട്ടില്‍ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനമാരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്ളാച്ചിമട, എക്സ്പ്രസ് വേ, കരിമണല്‍ ഖനനം, പെണ്‍വാണിഭം, മയക്കുമരുന്ന് തുടങ്ങിയ പ്രശ്നങ്ങളില്‍ നടത്തിയ ജീവസ്സുറ്റ പ്രക്ഷോഭങ്ങളിലൂടെ ഇതിനകം വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2005 ഏപ്രില്‍ 23 -ന് പാലക്കാട് നടന്ന സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം വമ്പിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുകയുണ്ടായി.
Read more »
 

Categories

TEST BLOG LOGO

Recently Commented

Recently Added

MOST RECENT

മന്‍മോഹന്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ജൂലിയന്‍ അസാന്‍ജ്

Blog Archive

About Us

© 2010 test Design by Dzignine
In Collaboration with Edde SandsPingLebanese Girls