അബൂദബി: പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും പച്ചക്കറി നട്ടുവളര്‍ത്തി ശ്രദ്ധേയനാവുകയാണ് ഈ മലയാളി യുവാവ്.
മലപ്പുറം വേങ്ങര സ്വദേശി കിളിനക്കോട് സ്വദേശി ഒ.പി. അബ്ദുല്‍ അസീസാണ് അബൂദബിയില്‍ പച്ചക്കറി കൃഷി നടത്തുന്നത്.
'അഡ്മ'യില്‍ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുല്‍ അസീസ് ജോലിക്ക് ശേഷം ലഭ്യമാകുന്ന ഒഴിവുവേളകളിലാണ് കൃഷിയിടം പരിപാലിക്കാന്‍ സമയം കണ്ടെത്തുന്നത്. താമസസ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഒഴിഞ്ഞ സ്ഥലത്താണ് അസീസിന്റെ അടുക്കള തോട്ടം. കപ്പ, ചെരങ്ങ, മത്തങ്ങ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. ഒരു ചെടിയില്‍നിന്ന് അഞ്ചുകിലോ വരെ തൂക്കമുള്ള കപ്പ ലഭിക്കുന്നുണ്ട്. ഇവിടെയുണ്ടായ 15 കിലോ തൂക്കമുള്ള മത്തങ്ങ കൗതുക കാഴ്ചയാകുന്നു. കപ്പ, വാഴ, നെല്ല് എന്നിവ സുലഭമായി കൃഷി ചെയ്തിരുന്ന തന്റെ പിതാവ് പരേതനായ ഒ.പി. ഉമ്മര്‍ ഹാജിയില്‍ നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചതെന്ന് അബ്ദുല്‍ അസീസ് പറയുന്നു.

0 comments:
Post a Comment