റാസല്‍ഖൈമ: ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി എമിറേറ്റില്‍ യൂത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കായിക മല്‍സരങ്ങള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഏപ്രില്‍ ഒന്നിന് സ്‌കോളേഴ്‌സ് ഇന്ത്യന്‍ സ്‌കൂളില്‍ ഐ.സി.സി, യൂത്ത് ഇന്ത്യ, ടീന്‍സ് ഇന്ത്യ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഷോട്ട്പുട്ട്, നടത്തം, ഓട്ടം തുടങ്ങി വിവിധയിനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും.
രാവിലെ ഏഴിന് ആരംഭിക്കുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 6.30ന് സ്‌കോളേഴ്‌സ് സ്‌കൂളിലെത്തണമെന്ന് റാക് യൂത്ത് ഇന്ത്യ ട്രാക്്‌ഫോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. മൊയ്തീന്‍കുട്ടി അറിയിച്ചു.
യു.എ.ഇ തലത്തില്‍ യൂത്ത് ഇന്ത്യ പ്രഖ്യാപിച്ച ജനസേവന കാമ്പയിന്റെ എമിറേറ്റ് തല ഉദ്ഘാടനവും അന്ന് രാവിലെ 10ന് സ്‌കോളേഴ്‌സ് സ്‌കൂളില്‍ നടക്കുമെന്ന് റാക് യൂത്ത് ഇന്ത്യ പ്രസിഡന്റ് അറഫാത്ത് അറിയിച്ചു. ഐ.സി.സി പ്രസിഡന്റ് എന്‍ജിനീയര്‍ കമാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും
Subscribe to:
Post Comments (Atom)

0 comments:
Post a Comment