കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് ആഭിമുഖ്യം
പുലര്‍ത്തുന്നവര്‍ നേതൃത്വം നല്‍കുന്ന മസ്ജിദുകളുടെ ഏകോപന സമിതി. പള്ളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ചിട്ടയായ ഒരു ഇസ്ലാമിക സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാന്‍ പരിശ്രമിക്കുന്നു. പ്രസ്തുത ഉദ്ദേശ്യത്തോടെ 1992ല്‍ പി. എ. അബ്ദുല്‍ ഹകീം പ്രസിഡന്റും ടി. കെ. ഹുസൈന്‍ സെക്രട്ടറിയുമായി കേരള മസ്ജിദ് കൌണ്‍സില്‍ നിലവില്‍ വന്നു. പിന്നീട് 1996ല്‍ സൊസൈറ്റീസ് ആക്ട് തത!/ 1860ചീ. 497/1996 പ്രകാരം രജിസ്റര്‍ ചെയ്തു. കൌണ്‍സിലിന്റെ അന്നത്തെ ഭാരവാഹികള്‍ പ്രൊഫ. കെ. എ. സിദ്ദീഖ് ഹസന്‍ (ചെയര്‍മാന്‍), മര്‍ഹൂം ജ. കെ. അബ്ദുറഹ്മാന്‍ (വൈസ് ചെയര്‍മാന്‍), ജ. ടി. കെ. ഹുസൈന്‍ (സെക്രട്ടറി) എന്നിവരായിരുന്നു.
മസ്ജിദുദ്ദഅവ- വെള്ളിമാട്ക്കുന്ന്
മുസ്ലിംകളെ ഇസ്ലാമിക സംസ്കാരവും ശിക്ഷണവും നല്‍കി മാതൃകാ സമൂഹമായി വളര്‍ത്തുക, മതഭക്തിയും ധാര്‍മികബോധവും മതസൌഹാര്‍ദവും സാമുദായിക മൈത്രിയും സേവനസന്നദ്ധതയും വളര്‍ത്തി ഉത്തമപൌരന്മാരാക്കി മാറ്റുക, ഇസ്ലാമിക സദാചാരശിക്ഷണങ്ങള്‍ പ്രചരിപ്പിക്കുക എന്നിവയാണ് കേരള മസ്ജിദ് കൌണ്‍സിലിന്റെ ലക്ഷ്യങ്ങള്‍.
ആവശ്യമായ സ്ഥലങ്ങള്‍ കണ്െടത്തി പള്ളികള്‍ നിര്‍മിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുക, നിലവിലെ മസ്ജിദുകള്‍ക്ക് ഏകീകൃത ഘടന ഉണ്ടാക്കുക, കൌണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള പളളികളുടെ ഭരണവും നടത്തിപ്പും കാര്യക്ഷമമാക്കുക, പള്ളി ഇമാം - ഖത്വീബ്, മുഅദ്ദിന്‍ എന്നിവര്‍ക്ക് പരീശീലനത്തിനായി ദീര്‍ഘ-ഹ്രസ്വകാല കോഴ്സുകള്‍ ഏര്‍പ്പെടുത്തുക, പള്ളി മഹല്ലുകളില്‍ സാമൂഹിക സകാത്ത്, ഫിത്വര്‍ സകാത്ത്, നോമ്പുതുറ, ഉദുഹിയത്ത് എന്നിവക്ക് സംവിധാനം ഏര്‍പ്പെടുത്തുക, വിവാഹത്തിലെ ധൂര്‍ത്ത്, സ്ത്രീധനം, ദുര്‍വ്യയം എന്നീ ദുരാചാരങ്ങള്‍ക്കെതിരെ ഖുത്വബകളിലൂടെ
പൊതുജനാഭിപ്രായം രൂപപ്പെടുത്തുക എന്നിവ മസ്ജിദ് കൌണ്‍സിലിന്റെ കര്‍മപരിപാടികളില്‍ പെടുന്നു.
തര്‍ക്കപരിഹാരങ്ങള്‍ക്ക് അനുരഞ്ജനസമിതികള്‍, പലിശരഹിത നിധികള്‍, കുടില്‍ വ്യവസായം പോലുള്ള തൊഴിലവസര പദ്ധതികള്‍, ഗവണ്‍മെന്റ് വക പെന്‍ഷനുകളും ആനുകൂല്യങ്ങളും ലഭ്യമാക്കല്‍, മതവിഭാഗങ്ങള്‍ തമ്മില്‍ സൌഹൃദം ശക്തിപ്പെടുത്തല്‍ മദ്യം-ചൂതാട്ടം, വ്യഭിചാരം തുടങ്ങിയ അധാര്‍മികതകള്‍ക്കും വര്‍ഗീയത തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കുമെതിരെ കൂട്ടായ ചെറുത്ത് നില്‍പിന് നേതൃത്വം നല്‍കല്‍ തുടങ്ങിയവയും കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളാണ്. ഇമാം, മുഅദ്ദിന്‍, ഖത്വീബുമാര്‍ക്ക് കൌണ്‍സിലിംഗ് അടക്കമുള്ള പരിശീലനപരിപാടികളും സംഘടിപ്പിച്ചുവരുന്നു. ശാന്തപുരം ആസ്ഥാനമായി ഖത്വീബ് ട്രൈനിംഗ് ഇന്‍സ്റിറ്റ്യൂട്ട് (ഒരു വര്‍ഷത്തെ കോഴ്സ്) ആരംഭിച്ചിട്ടുണ്ട്.
ജനറല്‍ ബോഡി, ജനറല്‍ ബോഡിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എക്സിക്യൂട്ടീവ് എന്നിവരടങ്ങുന്നതാണ് കൌണ്‍സിലിന്റെ ഘടന. ഭരണഘടന അനുസരിച്ച് 4 വര്‍ഷമാണ് എക്സിക്യൂട്ടീവിന്റെ കാലാവധി. ചെറുതും വലുതുമായ 400 പള്ളികള്‍ കേരള മസ്ജിദ് കൌണ്‍സിലിന് കീഴിലുണ്ട്. ജുമുഅ മസ്ജിദുകള്‍ കേന്ദ്രീകരിച്ച് മാസം തോറും ഫണ്ട് പിരിച്ച് സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പള്ളികളുടെ വികസനത്തിനും അറ്റകുറ്റപ്പണികള്‍ക്കും സഹായം നല്കിവരുന്നു.
വിലാസം:
പി.ബി. നമ്പര്‍ 833, ഹിറാ സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് - 4
ഫോണ്‍ 0495-2722709, 2724133, ഫാക്സ് 0495-2724524
E-mail: hiragc@asianetindia.com

0 comments:
Post a Comment